ദുബായ് : നെക്സിസ് യു എ ഇ ഡബ്ലിയു ഐക്കൺ അവാർഡ് 2025,ഓഗസ്റ്റ് 30 ശനിയാഴ്‌ച ദുബായ് ഫലഖ് തയ്യബ് പ്ലാന്റിനത്തിൽ വച്ച് നടന്നു. എമിറാത്തി വനിതാ ദിനത്തിലെ ചരിത്ര നിമിഷമായി മാറിയ ചടങ്ങിൽ, വ്യവസായം, ആരോഗ്യം, സാങ്കേതികവിദ്യ, സംസ്‌കാരം, നയതന്ത്രം, സംരംഭകത്വം, സമൂഹ വികസനം തുടങ്ങി വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ 26 വനിതകളെ ആദരിച്ചു.
ഹിസ് എസ്‌സെല്ലെൻസി ഷെയ്ഖ് അവാദ് ബിൻ ഷെയ്ഖ് മുഹമ്മദ് ബിൻ അൽ ഷെയ്ഖ് മേജറെൻ (എമിറേറ്റസ് ട്രാവലർ ഫൗണ്ടർ & ചെയർമാൻ ), ഹിസ് എക്സലെൻസി ഡോ.യൂസഫ് ഇസാ ഹസ്സൻ സബരി ( മുൻ യു ഇ എ അംബാസിഡെർ പോളിഷ് റിപ്പബ്ലിക്ക് ), ദുബായ് വേൾഡ് ട്രേഡ് സെന്റർ ഫ്രീ സോൺ റെഗുലേറ്ററി ഒപ്പേറഷൻസ് വൈസ് പ്രസിഡന്റ് അബ്ദുല്ല അൽ ബെന്ന, സായിദ് എൽ സിസി ( സിഇഒ ഹോളിഡേയ് സെക്രെറ് എക്സിബിഷൻ &കോൺഫറൻസ് ) എന്നിവർ ചേർന്ന് വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
നെക്സിസ് മേറ്റാവേർസ് ചെയർമാൻ സുബൈർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജമീല മോഡറേറ്റ് ആയിരുന്നു. പയനീർ വോളന്റിയർ അവാർഡ് ഹെർ എക്സലെൻസി ഫതിയ അൽ നഹ്‌ദരി, ഫസ്റ്റ് വോളന്റിയർ ഇൻ എക്സലെൻസി ഇൻ കമ്മ്യൂണിറ്റി ലീഡർഷിപ് & സോഷ്യൽ ഇമ്പാക്ട് അവാർഡ് നാദിയ ഖലീൽ അൽ സായെഗ് ( സെൻസെസ് സെന്റർ ) ജവാഹരാ ജ്വല്ലറി വുമൺസ് ഫേവറൈറ്റ് , ചാമ്പ്യൻ ഓഫ് സോഷ്യൽ റെസ്പോണ്സിബിലിറ്റി ആൻഡ് കമ്മ്യൂണിറ്റി കെയർ അവാർഡ് ഡോ. മറിയം കെറ്റയിറ്റ് (ചികര ഗ്ലോബൽ ) തുടങ്ങിയവനിതകൾ അവാർഡുകൾ നേടി.
യു കെ ഹൗസ് ഓഫ് ആദം എന്റെർറ്റൈന്മെന്റിന്റെ ഭാഗമായ ആദം റോയൽ എന്റർടൈൻമെന്റും നെക്സിസ് മെറ്റാവേഴ്സും ചേർന്ന് ഒരുക്കിയ ചടങ്ങിൽ വെന്യു പങ്കാളിയായി ഫലഖ് തയ്യബ് പ്ലാന്റിനവും അസോസിയേറ്റ് പാർട്ണർ ചികര ഗ്ലോബലുമാണ് .
ലോകത്തെയും യു എ ഇ യെയും പ്രചോദനമാക്കുന്ന വനിതകളുടെ നേട്ടങ്ങൾക്കുള്ള ആദരമാണ് നെക്സിസ് ഡബ്ലിയു ഐക്കൺ അവാർഡ് 2025 എന്ന് ആദം ഹോൾഡിങ്‌സ് ഡയറക്ടർ ഫൈസൽ മുഹമ്മദ് പറഞ്ഞു. ഇങ്ങനെയുള്ള വനിതകളുടെ കഥകൾ വരും തലമുറയ്ക്ക് പ്രചോദനമാണ്. യു ഇ എ യുടെ ദർശനത്തിനെയും ശാക്തീകരണത്തിനെയും പ്രതിധ്വനിപ്പിക്കുന്നതാണ് ഈ സംരംഭം എന്ന് നെക്സിസ് മെറ്റാവേഴ്സ് ചെയർമാൻ സുബൈർ എ.കെ അഭിപ്രായപ്പെട്ടു.
ഈ പ്രതിഭകളെ ആദരിക്കുന്നത് , ഭാവി നേതാക്കൾക്ക് വഴിയൊരുക്കുന്ന പാതയ്ക്ക് വെളിച്ചം പകരുന്നതാണ് എന്ന് ആദം എന്റെർറ്റൈമെൻറ്സ് ഡയറക്ടർ മുനീർ കൂട്ടിച്ചേർത്തു.
''ഈ വനിതാ ദിനത്തിൽ ഞങ്ങൾ 50:50 എന്ന അടുത്ത അമ്പത് വർഷങ്ങളിലേക്കുള്ള വളർച്ചയിലേക്കും പുരോഗതിയിലേക്കും കൈകോർക്കാം എന്ന പദ്ധതി പ്രഖ്യാപിച്ചു. സമത്വവും നേതൃത്വവും വളർത്തിയെടുക്കുന്ന അർത്ഥവത്തായ പങ്കാളിത്തങ്ങളിലൂടെയും
''ഈ വനിതാ ദിനത്തിൽ ഞങ്ങൾ 50:50 എന്ന അടുത്ത അമ്പത് വർഷങ്ങളിലേക്കുള്ള വളർച്ചയിലേക്കും പുരോഗതിയിലേക്കും കൈകോർക്കാം എന്ന പദ്ധതി പ്രഖ്യാപിച്ചു. സമത്വവും നേതൃത്വവും വളർത്തിയെടുക്കുന്ന അർത്ഥവത്തായ പങ്കാളിത്തങ്ങളിലൂടെയും അവസരങ്ങളിലൂടെയും പ്രാദേശികമായും ആഗോളപരമായും സ്ത്രീ പ്രാധ്യാനം വർധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം എന്ന് സ്ത്രീശാക്തീകരണത്തിൽ സഹകരണത്തിന്റെ ആഗോള പ്രാധാന്യം അടിവരയിട്ടു ചികര ഗ്ലോബൽ സ്ഥാപക ഡോ.മറിയം കെറ്റൈയ്റ്റ് ചടങ്ങിൽ ഊന്നിപ്പറഞ്ഞു.
നെക്സിസ് യുഎഇ ഡബ്ല്യു ഐക്കൺ അവാർഡ് 2025 ,സ്ത്രീകളുടെ മികവിനെ ആദരിക്കുന്നതിനും ശാക്തീകരണം, നവീകരണം, സാംസ്കാരിക നേതൃത്വം എന്നിവയുടെ കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ ആഗോള പങ്ക് ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു അംഗീകാരത്തിന്റെ വേദിയുടെ തുടക്കമായി മാറി.