സമാജം വനിതാ വിഭാഗം അത്തപ്പൂക്കളമൊരുക്കി

Written By
Posted Sep 03, 2025|12

News

അബുദാബി: അത്തം ഒന്ന് മുതൽ പത്ത് ദിവസങ്ങളിലായി അബുദാബി മലയാളി സമാജത്തിൽ സംഘടിപ്പിച്ചുവരുന്ന അത്തപ്പൂക്കളത്തിന്റെ ഭാഗമായി സമാജം വനിതാ വിഭാഗം അത്റപ്പൂക്കളം ഒരുക്കി.ഓരോ ദിവസവും വിവിധ സംഘടനകളാണ് പൂക്കളം ഒരുക്കിക്കൊണ്ടിരിക്കുന്നത്. അബുദാബി ഭരണസമിതിയായിരുന്നു ഒന്നാം ദിവസത്തെ പൂക്കളം ഒരുക്കിയത്. വനിതാവിഭാഗം ഒരുക്കിയ അത്തപ്പൂക്കളത്തോടനുബന്ധിച്ച് തിരുവാതിര കളിയും ആർപ്പ് വിളികളും പായസവിതരണവും ഓണപാട്ടും അരങ്ങേറി. സമാജം വനിതാ കൺവീനർ ലാലി സാംസൺ ജോയിന്റ് കൺവീനർമാരായ ഷീന ഫാത്തിമ, ചിലു സൂസൻ മാത്യു എന്നിവർ ചടങ്ങുകൾക്ക്  നേതൃത്വം നൽകി. സമാജം പ്രസിഡന്റ്‌ സലിം ചിറക്കൽ, ജോയിന്റ് സെക്രട്ടറി ഷാജഹാൻ ഹൈദർ അലി, സാജൻ, അനിൽ കുമാർ എന്നിവർ ഓണാശംസകൾ നേർന്നു.

SHARE THIS PAGE!

Related Stories

See All

ഓണത്തിന് അണിയാൻ തനിഷ്ക് മിഡിൽ ഈസ്റ്റിന്റെ "ഓണം ഓർമ്മകൾ" ആഭരണ കളക്ഷൻ

ഓണത്തിന് അണിയാൻ തനിഷ്ക് മിഡിൽ ഈസ്റ്റിന്റെ "ഓണം ഓർമ്മകൾ" ആഭരണ കളക്ഷൻ"ഓണം ...

News |03.Sep.2025

സമാജം വനിതാ വിഭാഗം അത്തപ്പൂക്കളമൊരുക്കി

അബുദാബി: അത്തം ഒന്ന് മുതൽ പത്ത് ദിവസങ്ങളിലായി അബുദാബി മലയാളി സമാജത്തിൽ ...

News |03.Sep.2025

ഗുരുവും ഗാന്ധിയും നൂറ്റാണ്ടിന്റെ തേജസ് കവർ പ്രകാശനം ചെയ്തു

ഷാർജാ : കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ എക്കാലവും ഓർമിക്കപെടുന്ന മഹാ ...

News |03.Sep.2025

പ്രഥമ നെക്സിസ് യു എ ഇ ഡബ്ലിയു ഐക്കൺ അവാർഡ് 2025 വിതരണം ചെയ്തു

ദുബായ് : നെക്സിസ് യു എ ഇ ഡബ്ലിയു ഐക്കൺ അവാർഡ് 2025,ഓഗസ്റ്റ് 30 ശനിയാഴ്‌ച ദുബായ് ...

News |03.Sep.2025


Latest Update







Photo Shoot

See All

Photos