ഷാർജാ : കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ എക്കാലവും ഓർമിക്കപെടുന്ന മഹാ സംഭവം ആയ ശ്രീ നാരായണ ഗുരു വിന്റെ യും മഹാത്മാ ഗാന്ധിയുടെയും സംഗമം നൂറ്റാണ്ട് പിന്നിടുകയാണ് ഇ അവസരത്തിൽ എം ജി സി എഫ് ഷാർജാ ഇ ചരിത്രമുഹൂർത്ത ശതാബ്ദി യോട് അനുബന്ധിച് ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കുകയാണ് 'ഗുരുവുംഗാന്ധിയും നൂറ്റാണ്ടിന്റെ തേജസ് 'എന്ന ഇ ഗ്രന്ഥത്തിൽ നമ്മുടെ രാഷ്ട്രീയ സാംസ്‌കാരിക വൈജ്ഞാനിക മേഖലയിലെ 12 പ്രമുഖ വ്യക്തികളുടെ ലേഖനങ്ങൾ സമാഹരിച്ചു എം ജി സി എഫ് പ്രസിദ്ധീകരിക്കുന്നു ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവവേദിയിലെ എം ജി സി എഫ് പവലിയനിൽപ്രകാശനം ചെയുന്ന ഇ ഗ്രന്ഥത്തിന്റെ പുറം ചട്ട മുൻ എം പി കുമാരി രമ്യ ഹരിദാസ് ,ഷാർജാ ഇന്ത്യൻഅസോസിയേഷൻ പ്രസിഡന്റ് ശ്രീ നിസാർ തളങ്ങരക് നൽകി പ്രകാശിപ്പിച്ചു