: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in
: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in
ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് നടി മീരാ ജാസ്മിന്‍. സത്യന്‍ അന്തിക്കാട് ചിത്രം 'മകളി'ലൂടെയാണ് മീര മടങ്ങി വരവ് നടത്തിയിരിക്കുന്നത്.
അതീവ ഗ്ലാമര്‍ ലുക്കില്‍ സ്റ്റൈലിഷ് ആയാണ് മീര ഓരോതവണയും പ്രത്യക്ഷപ്പെടുന്നത്. പഴയതിനേക്കാള്‍ കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് തിരിച്ചുവരവിലെ ചിത്രങ്ങള്‍ കാണുമ്പോൾ ആരാധകര്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര തന്റെ പുതിയ ചിത്രങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതീവ ഗ്ലാമറസായുള്ള ചിത്രങ്ങള്‍ വൈറലാകാറുമുണ്ട്. അത്തരത്തില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
തിരിച്ചുവരവിന് പിന്നാലെ മീര പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരംകൊണ്ടാണ് വൈറലാകുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളാണ് മീരയെ തേടി എത്തിയിരിക്കുന്നത്. സൂത്രധാരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ അരങ്ങേറ്റം കുറിച്ചത്
പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മീരാ ജാസ്മിൻ, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ നേടിയിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡും അവർ നേടിയിട്ടുണ്ട്
: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in