ഗുരു വിചാരധാര UAE യുടെ ഗുരു ജയന്തി പൊന്നോണം 2025 ൻ്റെ ബ്രോഷർ പ്രകാശനം നടന്നു

Written By
Posted Jun 27, 2025|415

News
ഷാർജ :-  യുഎഇയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ ഗുരു വിചാരധാര അതിവിപുലമായി ഓണം ഗുരു ജയന്തി ആഘോഷങ്ങൾ നടത്തുന്നു. 2025 സെപ്റ്റംബർ 7 
ഞായറാഴ്ച ഷാർജ ലുലു സെൻട്രൽ മാളിൽ വച്ച് അതിവിപുലമായി ഓണാഘോഷവും ഒരു ദിവസം നീളുന്ന കലാപരിപാടികളും അതിഗംഭീരമായി നടത്തപ്പെടുന്നു

 ഷാർജ സെൻട്രൽ മാൾ ലുലുവിൽ സെപ്റ്റംബർ ഏഴാം തീയതി രാവിലെ 7 മണിക്ക് ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി സാന്ദ്രാനന്ദയുടെ നേതൃത്വത്തിൽ നടത്തുന്ന ഗുരുപൂജയോടെ സമാരംഭിക്കുകയും അത്തപ്പൂക്കളവും പിന്നീട് ഗുരു വിചാരധാരയിലെ പ്രമുഖ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും സാംസ്കാരിക സമ്മേളനവും ഓണസദ്യയും ചെണ്ടമേളവും വിവിധ കലാപരിപാടികളും | വൈകുന്നേരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ വിധുപ്രതാപിന്റെയും പ്രമുഖ ചലച്ചിത്രതാരം രമ്യ നമ്പീശന്റെയും നേതൃത്വത്തിൽ നടക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും സംഘടിപ്പിക്കുന്നു

യുഎഇയിലെ പ്രമുഖ  വ്യവസായിയും ഗുരുവിചാരധാരയുടെ മുഖ്യരക്ഷാധികാരിയുമായഎൻ മുരളീധര പണിക്കർ ഗുരു വിചാരധാരയുടെ പ്രസിഡൻറ് ശ്രീ പി ജി രാജേന്ദ്രൻ്റെ കൈയിൽ നിന്നും  സ്വീകരിച്ചുകൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു 

പ്രസ്തുത ചടങ്ങിൽ ജനറൽ കൺവീനർ ശ്രീ ഒ പി വിശ്വംഭരനും ട്രഷറർ പ്രഭാകരൻ പയ്യന്നൂരും ഫൈനാൻസ് കമ്മിറ്റി കൺവീനർ  ശ്യാം പി പ്രഭുവും
കൗമുദി ചാനൽ റീജണൽ മാനേജർ ശ്രീ ബിനു മനോഹറും ജോയിൻ ജനറൽ കൺവീനർ ശ്രീ വിജയകുമാർ, ദിവ്യാ മണി, കെ.ബി. ദേവരാജൻ , സി.പി.മോഹൻ ,വിജയകുമാർ ഐ.ജെ കെ , മണി മീത്തൽ , വനിതാ ഭാരവാഹികളായ വന്ദനാ മോഹൻ ,ലളിതാ വിശ്വംഭരൻ ഉൾപ്പെടെ ഗുരു വിചാരധാരയുടെ ഭാരവാഹികളുടെ സാന്നിധ്യത്തിൽ വച്ചായിരുന്നു പ്രകാശന കർമ്മം നിർവഹിക്കപ്പെട്ടത്

അതിവിപുലമായ ഗുരു ജയന്തി  ഓണാഘോഷങ്ങളുടെ ഭാഗമായി 101 അംഗ സ്വാഗത സംഘം രൂപീകരിക്കുകയും ജനറൽ കൺവീനർ  ശ്രീ ഓപി വിശ്വംഭരൻ്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു
SHARE THIS PAGE!

Related Stories

See All

നെക്സിസ് -മെറ്റാവേഴ്സ് എമിറാത്തി വനിതാദിന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ദുബായ് : ഡബ്ലിയു  ഐക്കൺ അവാർഡ് 2025 പ്രഖ്യാപിച്ചു. ആഗസ്റ്റ് 30 2025 ശനിയാഴ്ച  ...

News |28.Aug.2025

39-ാമത് അബുദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു; ടികെ രാമകൃഷ്ണൻ പുരസ്കാരം ഡോ. എ. കെ. നമ്പ്യാർക്ക്

അബുദാബി: മലയാളത്തിലെ സർഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി ...

News |23.Aug.2025

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്‍റുമാരുടെ ഇടപെടലിനെതിരെ പരാതികൾ വ്യാപകം

ദുബൈ: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്‍റുമാരുടെ ...

News |23.Aug.2025

2025 ലെ ആദ്യ പാദത്തിൽ ഉംറക്കെത്തിയ ആകെ തീർഥാടകരുടെ എണ്ണം 1.52 കോടി

മക്ക: 2025 ലെ ആദ്യ പാദത്തിൽ ഉംറക്കെത്തിയ ആകെ തീർഥാടകരുടെ എണ്ണം 1.52 കോടി ...

News |22.Aug.2025


Latest Update







Photo Shoot

See All

Photos