റിയാലിറ്റി ഷോയിലൂടെ കടന്നു പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ദിൽഷയുടെ പുത്തൻ ഫോട്ടോഷൂട്ട് .

Written By
Posted Aug 30, 2022|2949

Photo-Shoot
റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആളാണ് ദിൽഷ പ്രസന്നൻ.ബി​ഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത ടൈറ്റിൽ വിന്നർ കൂടിയാണ് ദില്‍ഷ. ഷോയുടെ അകത്തും പുറത്തും ദിൽഷയുടെ പേരിൽ നിരവധി വിവാദങ്ങളും വാർത്തകളും ഉണ്ടായിട്ടുണ്ട്. എന്നാൽ അതിലൊന്നും ഇടപെടാതെ തന്റെ സ്വപ്നങ്ങളുടെ പിന്നാലെയാണ് ദിൽഷ ഇപ്പോൾ.


ബിഗ്‌ബോസിൽ നിന്നും വന്നതിന് പിന്നാലെ ഫോട്ടോഷൂട്ടുകളും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ ദിൽഷ പങ്കുവച്ച പുത്തൻ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ  തരംഗമാകുന്നത്.


ഭദ്ര കാളി ആയാണ് ദിൽഷയുടെ വേഷപ്പകർച്ച. ദിൽഷ തന്നെയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. കാരണം അത്രയും ഗംഭീരമാണ് ദിൽഷയുടെ കാളിയായുള്ള മേക്കോവർ. നിരവധി പേരാണ് ചിത്രത്തിനു കമന്റുകളുമായി രം​ഗത്തെത്തിയിരിക്കുന്നത്. 


'അനീതിക്കെതിരെ പോരാടുന്നത് എല്ലായ്‌പ്പോഴും എളുപ്പമുള്ള കാര്യമല്ല. എന്നാൽ രാക്ഷസൻമാരെ തകർക്കുന്ന കാര്യത്തിൽ അവൾ ധീരയും ഭയമില്ലാത്തവളുമാണ്. മാ കാളിയുടെ ഒരു എളിയ പുനരാവിഷ്കരണം' എന്നാണ് ദിൽഷ ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. പ്രശസ്ത ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവര്‍ത്തിച്ചിരിക്കുന്നത്. 


'ഡി ഫോർ ഡാൻസ്' എന്ന റിയാലിറ്റി ഷോയിലൂടെയാണ് കോഴിക്കോട്ട്കാരി ദിൽഷ മിനിസ്‌ക്രീനിൽ ശ്രദ്ധേയയായത്. ശേഷം ഈ മേഖലയിൽ നിന്നും ഇടവേള എടുത്ത ദിൽഷ, ബിഗ്‌ബോസ് ഷോയിലൂടെയാണ് തന്റെ രണ്ടാം വരവ് നടത്തിയത്. 


ദിൽഷയുടെ പുത്തൻ ഫോട്ടോഷൂട്ട് ഇതിനോടകം ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും വൈറലായി മാറിയിട്ടുണ്ട്.
SHARE THIS PAGE!

Related Stories

See All

അൾട്രാ ഗ്ലാമറസ് ആയി മീര ജാസ്മിൻ, ചിത്രങ്ങൾ വൈറൽ

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയതിന്റെ ...

Photo-Shoot |23.Sep.2022

റിയാലിറ്റി ഷോയിലൂടെ കടന്നു പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ദിൽഷയുടെ പുത്തൻ ഫോട്ടോഷൂട്ട് .

റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആളാണ് ...

Photo-Shoot |30.Aug.2022

കാർമുകിൽ വർണനായി അനുശ്രീ, ശ്രീകൃഷ്ണ ജയന്തി ചിത്രങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സിനിമയിലെന്നപോലെ ...

Photo-Shoot |19.Aug.2022

പ്രണയം തുളുമ്പുന്ന വരികളോടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് രേഷ്‍മ നായര്‍

'കുടുംബവിളക്ക്' പരമ്പരയിലെ സുന്ദരിയായ മരുമകളായെത്തി മലയാളി ...

Photo-Shoot |12.Aug.2022


Latest Update

ഷാര്‍ജ അന്താരാഷ്ട്ര പബ്ലിഷേഴ്സ് കോണ്‍ഫറന്‍സ്; മലൈബാര്‍ പ്രസ്സ് പ്രതിനിധികള്‍ പങ്കെടുത്തു

ഷാര്‍ജ: ലോകമെമ്പാടുമുള്ള പ്രസാധകരുടെയും സാഹിത്യ ആസ്വാദകരുടെയും ആഗോള ...

News |03.Nov.2026

ശ്രീകുമാരൻ തമ്പിയെ ആദരിച്ച് വേൾഡ് മലയാളി കൗൺസിൽ; അജ്മാനിൽ കേരളപ്പിറവി ആഘോഷം വർണ്ണാഭമായി

അജ്മാൻ: മലയാള സിനിമയുടെ സുവർണ്ണ അധ്യായങ്ങൾ അടയാളപ്പെടുത്തിയ പ്രശസ്ത ...

News |03.Nov.2026

ഡയമണ്ട് ആഭരണങ്ങളുടെ ഗുണനിലവാരം ഉപഭോക്താക്കൾക്ക് ഉടൻ പരിശോധിക്കാം: യുഎഇയിലെ തനിഷ്ക് ഷോറൂമുകളിൽ ഇനി ഡയമണ്ട് വൈദഗ്ധ്യ കേന്ദ്രങ്ങളും

ദുബൈ: നിങ്ങൾ വാങ്ങുന്ന ഡയമണ്ട് ആഭരണങ്ങളുടെ ഗുണനിലവാരവും സ്വാഭാവികതയും ...

News |29.Oct.2026

ദുബായിൽ ത്രിദിന 'പ്രിവേ' അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

ദുബായ്: 800-ലേറെ അപൂർവവും സവിശേഷവുമായ സ്വർണാഭരണങ്ങളുടെ കലവറയുമായി തനിഷ്ക് ...

News |24.Oct.2026

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

Photo Shoot

See All

Photos