ദുബായ് :- ജെ കെ കെ ഇന്റർനാഷണൽ. ഇന്റർനാഷണൽ എക്സിബിഷൻ ലോജിസ്റ്റിക്‌സ് അസോസിയേഷനിൽ അംഗത്വം നേടി. സ്വിറ്റ്സർലണ്ടിലെ ജെനീവയിൽ നടന്ന പന്ത്രണ്ടാമത് IELA കോൺഗ്രസിലാണ് തിരുവല്ല സ്വദേശി കോശി ജോണിന്റെ ഉടമസ്ഥതയിലുള്ള ജെ കെ കെ ഇന്റർനാഷണൽ അംഗത്വം നേടിയത്.
ജെ കെ കെ ഇന്റർനാഷണൽ ആഫ്രിക്ക, ജെ കെ കെ ഗ്രൂപ്പ് മിഡിൽ ഈസ്റ്റ് എന്നിവക്ക് അംഗീകാരം ഏറെ പ്രിയപ്പെട്ടതാണെന്ന് മാനേജിങ് ഡയറക്ടർ കോശി ജോൺ പറഞ്ഞു.
ഇന്റർനാഷണൽ എക്സിബിഷൻ ലോജിസ്റ്റിക്‌സ് അസോസിയേഷൻ (IELA) അന്താരാഷ്ട്ര പ്രദർശനങ്ങളും ഇന്റർനാഷണൽ ലോജിസ്റ്റിക്‌സ് സേവനങ്ങളും കൈകാര്യം ചെയ്യുന്ന അംഗസ്ഥാപനങ്ങളുടെ സംഘടനയാണ്. 1985-ൽ സ്ഥാപിതമായ സംഘടന സ്വിറ്റ്സർലണ്ട് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
പ്രദർശനങ്ങളുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്‌സ് സേവനങ്ങൾക്കുള്ള ഗുണമേന്മ ഉറപ്പാക്കുക, അംഗസ്ഥാപനങ്ങൾക്ക് ഒരു ഗ്ലോബൽ നെറ്റ്വർക്കിൽ അംഗമാകാനുള്ള അവസരം നൽകുക, പ്രൊഫഷണലിസവും കൃത്യതയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. വർഷ വർഷം അന്താരാഷ്ട്ര കോൺഗ്രസ്സുകളും മീറ്റിംഗുകളും സംഘടിപ്പിക്കുന്നു. IELA-യിൽ അംഗത്വം നേടാൻ കർശനമായ ഓഡിറ്റിംഗും വിലയിരുത്തലുകളും ഉണ്ടായിരിക്കും. ഇത് അംഗ സ്ഥാപനങ്ങളുടെ പ്രൊഫഷണൽ നിലവാരവും ആഗോളതലത്തിൽ വിശ്വാസ്യതയും ഉറപ്പാക്കാൻ സഹായിക്കുന്നു.
ദുബായ് എയർ ഷോ മുതൽ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ എക്സിബിഷനുകൾക്കുവേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ഒരു കുടകീഴിൽ ഒരുക്കിയിട്ടുണ്ട് കോശി ജോൺ. ലോകത്ത് എവിടെയായാലും എക്സിബിഷൻ ലോജിസ്റ്റിക്‌സ്, എക്സിബിഷൻ കൺസ്ട്രഷൻ, എക്സ്പോ ഇവന്റുകൾക്കാവശ്യമായ എല്ലാ സേവനങ്ങളും ജെ കെ കെ ഗ്രൂപ്പിൽ ലഭ്യമാണ്.
2005-ൽ സ്ഥാപിതമായ ജെ കെ കെ ഗ്രൂപ്പ് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ ആഫ്രിക്കയിലും ഏഷ്യയിലും ഗൾഫിലും മേഖലയിലെ പകരംവെക്കാനില്ലാത്ത അതികായരായി മാറിയിട്ടുണ്ട്. ആഫ്രിക്കയിലും ഏഷ്യയിലും ഗൾഫിലും രണ്ട് പതിറ്റാണ്ട് സേവനം നൽകി, ബോയിങ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾക്ക് സേവനം നൽകുമ്പോഴും ജെ കെ കെ ഗ്രൂപ്പിന് സെയിൽസ് ഡിപ്പാർട്മെന്റോ സെയിൽസ് എക്സിക്യൂട്ടീവോ ഇല്ല എന്നതാണ് അതിശയിപ്പിക്കുന്നത്.
മേഖലയിലെ 15 വർഷത്തെ തൊഴിൽ പരിചയം, ഇരുപത് വർഷത്തെ ബിസിനസ്സിന് ഏറെ സഹായകമായുവെന്ന് കോശി ജോൺ പറഞ്ഞു. ലിമിറ്റഡ് എഡിഷൻ ടെക്‌നിക്കൽ വർക്കുകളും, ജെ കെ കെ ഇന്റർനാഷണലിന്റെ ലോജിസ്റ്റിക് സേവനങ്ങളും, 'ഇ-ത്രീ ഇവന്റ്സ്' മാറ്റ് സൗകര്യങ്ങളും ഉറപ്പ് നൽകുന്നു.