വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബൈനിയൽ കോൺഫറൻസ് ജൂൺ 27 മുതൽ 29 വരെ ഷാർജ കോർണിഷ് ഹോട്ടലിൽ നടക്കും

Written By
Posted Jun 25, 2025|410

News
ദുബായ് :-  ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ (WMC) ഗ്ലോബൽ ബൈനിയൽ കോൺഫറൻസ് ഈ വർഷം വിപുലമായ ആഘോഷങ്ങളോടെ ഷാർജയിൽ നടക്കും. ജൂൺ 27, 28, 29 തീയതികളിൽ ഷാർജ കോർണിഷ് ഹോട്ടലിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികളുടെ പ്രതിനിധികൾ ഈ ആഗോള ഒത്തുചേരലിൽ പങ്കെടുക്കും.
"മാറുന്ന ആഗോള ക്രമത്തിൽ വർദ്ധിച്ചു  വരുന്ന ഇന്ത്യയുടെ പ്രസക്തിയും  മലയാളികളുടെ പങ്കാളിത്തവും" എന്ന പ്രമേയവും  ഈ സമ്മേളനത്തിൽ പ്രധാന ചർച്ചാവിഷയമാണ്. വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ മലയാളികളെ ആദരിക്കുന്നതിനും പുതിയ തലമുറയ്ക്ക് ആഗോള സാധ്യതകൾ തുറന്നു കൊടുക്കുന്നതിനും ലക്ഷ്യമിടുന്നു. സാമൂഹിക-സാംസ്കാരിക സെമിനാറുകൾ, ബിസിനസ് മീറ്റിംഗുകൾ, കലാപരിപാടികൾ, പൊതുയോഗം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. 
സമൂഹത്തിൻ്റെ സാംസ്കാരിക മേഖലകളിലെ പ്രഗത്ഭരായ നിരവധി വ്യക്തികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ദുബായിൽ നടന്ന പത്രസമ്മേളനത്തിൽ ഡബ്ലിയു.എം.സി. ഗ്ലോബൽ അംബാസഡർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അറിയിച്ചു. ഗ്ലോബൽ  വൈസ് പ്രസിഡന്റുമാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സെക്രട്ടറി സി.എ. ബിജു, വനിതാ ഫോറം പ്രസിഡന്റ് എസ്തർ ഐസക്, മീഡിയ ഫോറം ചെയർമാൻ വി.എസ്. ബിജുകുമാർ എന്നിവരും വിവിധ പ്രൊവിൻസുകളെ പ്രതിനിധീകരിച്ചെത്തിയ പ്രധാന ഭാരവാഹികളും സന്നിഹിതരായിരുന്നു.

  സമ്മേളനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ബൈനിയൽ കോൺഫറൻസും നടക്കുമെന്ന് മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടെത്ത്, പ്രസിഡന്റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, വനിതാ ഫോറം പ്രസിഡന്റ് മിലാന അജിത് എന്നിവർ അറിയിച്ചു.
SHARE THIS PAGE!

Related Stories

See All

നെക്സിസ് -മെറ്റാവേഴ്സ് എമിറാത്തി വനിതാദിന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ദുബായ് : ഡബ്ലിയു  ഐക്കൺ അവാർഡ് 2025 പ്രഖ്യാപിച്ചു. ആഗസ്റ്റ് 30 2025 ശനിയാഴ്ച  ...

News |28.Aug.2025

39-ാമത് അബുദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു; ടികെ രാമകൃഷ്ണൻ പുരസ്കാരം ഡോ. എ. കെ. നമ്പ്യാർക്ക്

അബുദാബി: മലയാളത്തിലെ സർഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി ...

News |23.Aug.2025

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്‍റുമാരുടെ ഇടപെടലിനെതിരെ പരാതികൾ വ്യാപകം

ദുബൈ: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്‍റുമാരുടെ ...

News |23.Aug.2025

2025 ലെ ആദ്യ പാദത്തിൽ ഉംറക്കെത്തിയ ആകെ തീർഥാടകരുടെ എണ്ണം 1.52 കോടി

മക്ക: 2025 ലെ ആദ്യ പാദത്തിൽ ഉംറക്കെത്തിയ ആകെ തീർഥാടകരുടെ എണ്ണം 1.52 കോടി ...

News |22.Aug.2025


Latest Update







Photo Shoot

See All

Photos