എമിറാത്തി വനിതാദിന പുരസ്‌കാരം കല ഹരികുമാറിന്

Written By
Posted Sep 02, 2025|29

News
ദുബായ് : ദുബായ് ഫലഖ് തയ്യബ് പ്ലാന്റിനത്തിൽ വച്ച് നടന്ന ചടങ്ങിൽ നെക്സിസ് യു എ ഇ ഡബ്ലിയു ഐക്കൺ അവാർഡ് 2025  മകൾ ഡോ. ലക്ഷ്മി ഏറ്റുവാങ്ങി. കൃഷ്ണകല ഇൻസ്റ്റിറ്റ്യൂട്ടിന്റ ഡയറക്ടറും എലൈറ്റ് ഗ്രൂപ്പിന്റെ ഭാഗമായ യു പി സിയുടെ മാനേജരുമാണ് കല ഹരികുമാർ. കോവിഡ് സമയത്ത് നാട്ടിലെ തന്റെ ഉടമസ്ഥതതയിലുള്ള ടൂറിസ്റ്റു ഹോം കോറിന്റൈൻ സെന്റർ ആയി നൽകിയത്  ഉൾപ്പെടെ നാട്ടിലും യു എ ഇ യിലും സാമൂഹ്യ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ്  അവാർഡ് സമ്മാനിച്ചത്. 

എമിറാത്തി വനിതാ ദിനത്തിലെ ചരിത്ര നിമിഷമായി മാറിയ ചടങ്ങിൽ, വ്യവസായം, ആരോഗ്യം, സാങ്കേതികവിദ്യ, സംസ്‌കാരം, നയതന്ത്രം, സംരംഭകത്വം, സമൂഹ വികസനം തുടങ്ങി വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ 26 വനിതകളെ ആദരിച്ചു.

 ഹിസ് എസ്‌സെല്ലെൻസി ഷെയ്ഖ് അവാദ് ബിൻ ഷെയ്ഖ് മുഹമ്മദ് ബിൻ അൽ ഷെയ്ഖ് മേജറെൻ (എമിറേറ്റസ് ട്രാവലർ ഫൗണ്ടർ & ചെയർമാൻ ), ഹിസ് എക്സലെൻസി ഡോ.യൂസഫ് ഇസാ ഹസ്സൻ സബരി ( മുൻ യു ഇ എ അംബാസിഡെർ പോളിഷ് റിപ്പബ്ലിക്ക് ), ദുബായ് വേൾഡ് ട്രേഡ് സെന്റർ ഫ്രീ സോൺ റെഗുലേറ്ററി ഒപ്പേറഷൻസ് വൈസ് പ്രസിഡന്റ് അബ്ദുല്ല അൽ ബെന്ന, സായിദ് എൽ സിസി ( സിഇഒ ഹോളിഡേയ് സെക്രെറ് എക്സിബിഷൻ &കോൺഫറൻസ് )  എന്നിവർ ചേർന്ന് വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.

യു കെ ഹൗസ് ഓഫ് ആദം എന്റെർറ്റൈന്മെന്റിന്റെ ഭാഗമായ ആദം റോയൽ എന്റർടൈൻമെന്റും നെക്സിസ് മെറ്റാവേഴ്സും ചേർന്ന് ഒരുക്കിയ ചടങ്ങിൽ  ഫലഖ് തയ്യബ് പ്ലാന്റിനം വെന്യു പാർട്ണർആയി  അസോസിയേറ്റ് പാർട്ണർ ചികര ഗ്ലോബലുമാണ് .
SHARE THIS PAGE!

Related Stories

See All

ഓണത്തിന് അണിയാൻ തനിഷ്ക് മിഡിൽ ഈസ്റ്റിന്റെ "ഓണം ഓർമ്മകൾ" ആഭരണ കളക്ഷൻ

ഓണത്തിന് അണിയാൻ തനിഷ്ക് മിഡിൽ ഈസ്റ്റിന്റെ "ഓണം ഓർമ്മകൾ" ആഭരണ കളക്ഷൻ"ഓണം ...

News |03.Sep.2025

സമാജം വനിതാ വിഭാഗം അത്തപ്പൂക്കളമൊരുക്കി

അബുദാബി: അത്തം ഒന്ന് മുതൽ പത്ത് ദിവസങ്ങളിലായി അബുദാബി മലയാളി സമാജത്തിൽ ...

News |03.Sep.2025

ഗുരുവും ഗാന്ധിയും നൂറ്റാണ്ടിന്റെ തേജസ് കവർ പ്രകാശനം ചെയ്തു

ഷാർജാ : കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ എക്കാലവും ഓർമിക്കപെടുന്ന മഹാ ...

News |03.Sep.2025

പ്രഥമ നെക്സിസ് യു എ ഇ ഡബ്ലിയു ഐക്കൺ അവാർഡ് 2025 വിതരണം ചെയ്തു

ദുബായ് : നെക്സിസ് യു എ ഇ ഡബ്ലിയു ഐക്കൺ അവാർഡ് 2025,ഓഗസ്റ്റ് 30 ശനിയാഴ്‌ച ദുബായ് ...

News |03.Sep.2025


Latest Update







Photo Shoot

See All

Photos