ദുബായിലെ ഗ്രാൻഡ് വെൽഡ് ഷിപ്പ് യാർഡിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ദുബായ് അൽ സാഹിയ ഹാളിൽ വെച്ച് സെപ്റ്റംബർ 7ന് അതിവിപുലമായി നടത്തുവാൻ തീരുമാനിച്ചു. വടംവലി,ഘോഷയാത്ര, വഞ്ചിപാട്ട്,നാടൻപാട്ട്, തിരുവാതിരകളി,ക്ലാസിക്കൽ ഡാൻസ്, ശിങ്കാരി മേളം തുടങ്ങിയ കലാകായിക പ്രോഗ്രാമുകൾക്കൊപ്പം അതിഗംഭീര ഓണസദ്യയും. ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു..