ദുബായ്:- ഡാൽമ ആയുർവേദിക് സെന്റർ ഓണം ആഘോഷിച്ചു നാടൻ പാട്ടും ഓണക്കളികളുമായ് ഡോക്ടർമാരും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനം ഡോക്ടർ ടിനു തമ്പി നൽകി. ആയുർവേദവും ഓണവും നമ്മുടെ സംകാരവും പാരമ്പര്യവുമാണെന്ന് ഡോക്ടർ ടിനു തമ്പി പറഞ്ഞു.
ലോക മലയാളികൾ സാഹോദര്യത്തോടെയും ആമോദത്തോടെയും ആനന്ദത്തോടെയും ആഘോഷിക്കുന്ന ദിനം. മലയാളിയെവിടെയുണ്ടോ അവിടെയെല്ലാം ആഘോഷവുമുണ്ട്. ഓണാഘോഷത്തിന് പ്രവാസികൾക്കിടയിലും പൊലിവൊട്ടും കുറയാറില്ല. ഇന്ന് ഏറ്റവും മനോഹരമായി ഓണം ആരാണ് ആഘോഷിക്കുന്നതെന്ന ചോദ്യത്തിന് പോലും പ്രവാസി മലയാളികളാണെന്ന ഉത്തരമേ പറയാനുണ്ടാകൂ. നാട്ടിലെ ഓണത്തിന് പത്ത് ദിവസത്തെ പെരുമയാണ് പറയാനുണ്ടാവുക. എന്നാൽ, പ്രവാസ ലോകത്ത് അങ്ങനെയല്ല. അത്തം പത്തോണത്തിൽ നിൽക്കില്ല ഇവിടത്തെ ആഘോഷങ്ങൾ. നാലു മാസത്തോളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണിവിടം അരങ്ങൊരുങ്ങുക. പരിപാടികൾ ആബിദ് പാണ്ഡ്യാല നിയത്രിച്ചു. ഓണാഘോഷണത്തിന്റെ ഭാഗമായ് ഓണം എല്ലാ ട്രീട്മെന്റുകള്ക്കും ഡാൽമ ആയുർവേദിക് സെന്റർ 20% ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്