ദ് സ്റ്റുഡന്റ് എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു.

Written By
Posted Jul 01, 2022|1560

Short-Films
പഠിക്കാനുള്ള അതിയായ മോഹം ഉള്ളിൽ പേറുന്ന ഒരു തമിഴ് നാടോടി ബാലികയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്ന ദ് സ്റ്റുഡന്റ് എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന മനോഹരമായ ഒരു സന്ദേശമുള്ളതാണ് ഈ കൊച്ചു ചിത്രം. മാതാപിതാക്കൾക്ക് പലപ്പോഴും അവരുടെ ജീവിതസാഹചര്യം മൂലം അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം വൈകിപോകാറുണ്ട്. പ്രത്യേകിച്ച് അന്യ സംസ്ഥാനത്തു നിന്നും വന്നു പാർക്കുന്ന കുടുംബങ്ങൾക്ക്.

പഠിക്കാനുള്ള തന്റെ ആഗ്രഹം കുട്ടി മാതാപിതാക്കൾക്ക് കാണിച്ചു കൊടുക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം. തൃശൂർ ജില്ലയിലെ വല്ലച്ചിറ എന്ന ഗ്രാമത്തിലാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.തമിഴ് ബാലികയായി  വേഷമിട്ടിരിക്കുന്ന പാറു വളരെ നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ആദിലക്ഷ്മി എന്ന കുട്ടിയാണ് പാറു ആയി അഭിനയിച്ചിരിക്കുന്നത്. വരുൺ കുമാർ അപ്പയായും നീതു കെ. എസ്. അമ്മയായും വേഷമിട്ടിരിക്കുന്നു.

സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുധീഷ് ശിവശങ്കരനാണ്. ക്യാമറ:അക്ഷയ് ജെയിംസ്. സംഗീതം:വിഷ്ണുദാസ്. എഡിറ്റിങ് :ഫ്രാങ്ക്ളിൻ ബി സെഡ്.സൗണ്ട് ഡിസൈൻ :ശ്രീജിത്ത്‌ ശ്രീനിവാസൻ. കളറിങ് :ഇജാസ് നൗഷാദ്. നിർമാണം:സേതു ശിവൻ പ്രൊഡക്‌ഷൻസ് ആൻഡ് അനുമോദ് പ്രൊഡക്‌ഷൻ ഹൗസ്.
SHARE THIS PAGE!

Related Stories

See All

ഒപ്പീസ് ചൊല്ലാന്‍ വരട്ടെ എന്ന ഹ്രസ്വചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ദീപ തോമസ്, ഉണ്ണി ലാലു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഒപ്പീസ് ...

Short-Films |21.Jul.2022

അവളെത്തേടി അയാൾ വീട്ടിലെത്തി ത്രില്ലടിപ്പിച്ച് നിർഭയയും വേതാളവും

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് പറഞ്ഞ ഹ്രസ്വചിത്രം ...

Short-Films |10.Jul.2022

ഇത് വല്ലാത്തൊരു കൊലച്ചതി ശ്രദ്ധനേടി ഹ്രസ്വ ചിത്രം

അനസ് റഷാദ് സംവിധാനം ചെയ്ത 'കൊലച്ചതി' എന്ന  ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു. ...

Short-Films |07.Jul.2022

ദ് സ്റ്റുഡന്റ് എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു.

പഠിക്കാനുള്ള അതിയായ മോഹം ഉള്ളിൽ പേറുന്ന ഒരു തമിഴ് നാടോടി ബാലികയുടെ ...

Short-Films |01.Jul.2022


Latest Update

അഹമ്മദ് വയലിന് അജ്‌മാൻ പോലീസ് ക്ലബ്‌ റമദാൻ കാർണിവൽ 2026ന്റെ ആദരം.

അജ്‌മാൻ :അഹമ്മദ് വയലിൽ യുവ  സംരംഭകനും , ബിസിനസ് കണ്‍സള്‍ട്ടന്റും ...

News |22.Mar.2026

വിശാല മനസ്കതയും ദീർഘവീക്ഷണവുമുള്ള നേതൃത്വവും ആത്മസമർപ്പണമുള്ള ജനതയും യുഎഇയുടെ കരുത്ത് — ഷെയ്ഖ് അബ്ദുറഹിമാൻ സഖാഫി

അജ്മാൻ: വിശാല മനസ്കതയും ദീർഘവീക്ഷണവുമുള്ള ദൃഢമായ നേതൃത്വവും ...

News |16.Mar.2026

ദുബൈ സ്റ്റുഡിയോ സിറ്റിയിൽ ബിഗ് ബാഡ് വുൾഫ് പുസ്തകമേള മാർച്ച് 15 വരെ തുടരും

ദുബൈ:  ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപ്പന മേളയായ ‘ബിഗ് ബാഡ് വുൾഫ് ...

News |11.Mar.2026

ലോക വനിതാ ദിനത്തിൽ കരുണയുടെ കൈനീട്ടവുമായി അക്കാഫ് വുമൺസ് വിംഗ്; സോനാപ്പൂരിൽ പതിനായിരങ്ങൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

ദുബായ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സാമൂഹ്യ സേവന രംഗത്ത് മാതൃകയായി ...

News |11.Mar.2026

അന്താരാഷ്ട്ര വനിതാ ദിനത്തിൽ അക്കാഫ് വനിതാ വിഭാഗത്തിന് അജ്‌മാൻ പോലീസ് ക്ലബ്ബിൽ സവിശേഷ ആദരം; 53 വനിതാ പ്രവർത്തകർക്ക് പുരസ്‌കാരം.

അജ്‌മാൻ, യു.എ.ഇ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അക്കാഫ് ...

News |10.Mar.2026

അന്താരാഷ്ട്ര വനിതാ ദിനത്തിൽ അജ്‌മാൻ പോലീസ് ക്ലബ്ബിൽ സവിശേഷ ആദരം അന്താരാഷ്ര വനിതാ ദിനാചരണവും പുരസ്‌കാര വിതരണവും.

അജ്‌മാൻ, യു.എ.ഇ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്  വനിതകളുടേ  ...

News |10.Mar.2026

Photo Shoot

See All

Photos