: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in
: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in
അനസ് റഷാദ് സംവിധാനം ചെയ്ത 'കൊലച്ചതി' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു. മതസഹിഷ്ണുതയെ കുറിച്ചും അസഹിഷ്ണുതയെ കുറിച്ചും അതിനോടുള്ള ചില വിമത സമീപനങ്ങളെ കുറിച്ചും പറയുന്ന ചിത്രമാണ് കൊലച്ചതി.
എട്ട് മിനിറ്റും 40 സെക്കന്റും ദൈർഘ്യമുള്ള ചിത്രം കഴിഞ്ഞ മാസമായിരുന്നു പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഷിഫാരത്ത് കഥയെഴുതിയ ചിത്രം നിർമിച്ചിരിക്കുന്നത് ബിജോൺ കെ വിനോദാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
കോഴിക്കോട് സ്വദേശിയാണ് അനസ് റഷാദ്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഡിസൈൻ കമ്പനിയുടെ ഭാഗമായ ഇദ്ദേഹം, ക്രിയേറ്റീവ് ഡയറക്ടർ, ചലച്ചിത്ര നിർമ്മാതാവ്, ഗ്രാഫിക് ഡിസൈനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡോപ്പ്: കിരൺ ഉണ്ണികൃഷ്ണൻ, എഡിറ്റർ: നിരഞ്ജൻ ബെന്നി അമൃത, ശബ്ദം: അശോക് പോണപ്പൻ, സംഗീതം: ശേഖർ സുധീർ, വർണ്ണം: ജോയ്നർ തോമസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in