ദുബായ് : അകാലത്തിൽ പൊലിഞ്ഞു പോയ LBS കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസറഗോഡ് UAE അലുംനി സ്ഥാപക പ്രസിഡന്റും അക്കാഫ് ഇവന്റസിന്റെ ട്രഷററും ആയിരുന്ന അഷറഫ് അഹ്‌മദിന്റെ അഞ്ചാം ചരമവാർഷീകത്തിൽ നടത്തിയ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. എന്നും ജീവകാരുണ്യ പ്രവർത്തനത്തിൽ മുന്നിൽ നിന്നും പ്രവർത്തിച്ച സുഹൃത്തിന്റെ പഴയ കാല ഓർമ്മകൾ അയവിറക്കി കൊണ്ടു കൂടെ പഠിച്ചവരും,അക്കാഫ്, CEKA UAE അലുംനി യിൽ കൂടെ പ്രവർത്തിച്ചവരും രക്തം നൽകി. CEKA നടത്തിയ ക്യാമ്പിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ , CEKA പ്രസിഡന്റ് ഷരീഫ് , അക്കാഫ് ചെയർമാൻ ശാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി മനോജ് കെ വി , ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, കൺവീനർ ആഖ്യിൽ പൈകാട്ടു, CEKA സെക്രട്ടറി ഉണ്ണികൃഷ്ണൻ , CEKA ട്രഷറർ അനീഷ് അനന്തൻ, അക്കാഫ് റപ്പ് ഉല്ലാസ് ഉമർ, BDK പ്രതിനിധി പ്രയാഗ് എന്നിവർ പങ്കെടുത്തു . ദുബായ് ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കറ്റും നൽകി ഹോസ്പിറ്റൽ ഗ്രൂപ്പ് CEKA യെ ആദരിച്ചു.