കംപ്ലീറ്റ് ‘തോൽവി’; വീണ്ടും ചിരിപൊട്ടിച്ച് ഷറഫും അൽത്താഫും

Written By
Posted Oct 28, 2023|2480

Trailer
ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തോൽവി എഫ്സി’ ട്രെയിലർ പുറത്ത്. രണ്ട് മിനിറ്റ് പതിനഞ്ച് സെക്കന്‍ഡ് ദൈർഘ്യമുള്ള ട്രെയിലർ പ്രേക്ഷകരെ രസിപ്പിക്കുമെന്ന് തീർച്ച. ജോണി ആന്റണി, ജോർജ് കോര, ഷറഫുദ്ദീൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ സസ്പെൻസ് നിലനിർത്തിക്കൊണ്ടു തന്നെ ട്രെയിലറിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കുരുവിള എന്ന അച്ഛൻ കഥാപാത്രമായാണ് ജോണി ആൻറണി എത്തുന്നത്. മക്കളായ ഉമ്മനായി ഷറഫുദ്ദീനും തമ്പിയായി ജോർജ് കോരയും അഭിനയിക്കുന്നു. തൊട്ടതെല്ലാം പൊട്ടിപ്പാളീസാകുന്ന കുരുവിളയ്ക്കും കുടുംബത്തിനും തോൽവി എന്നും കൂടപ്പിറപ്പിനെപ്പോലെ ഒപ്പമുണ്ട്. ദിവസം ചെല്ലുന്തോറും ആ കുടുംബത്തിലെ ഓരോരുത്തർക്കും ജോലി, പണം, പ്രണയം തുടങ്ങി എല്ലാം കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിലും ജീവിതം തിരിച്ചുപിടിക്കാനായി കുരുവിളയും കുടുംബവും നടത്തുന്ന നെട്ടോട്ടങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ ഹാസ്യത്തിന്റെ മേമ്പൊടിയിൽ 'തോൽവി എഫ്‍സി'യിലൂടെ അവതരിപ്പിക്കുന്നത്.

തോൽവി എഫ്സിയിലെ ഇതുവരെ പുറത്തിറങ്ങിയ രണ്ട് ​ഗാനങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായാണ് ചിത്രത്തിലെ ആദ്യ​ഗാനം ഇറങ്ങിയത്. ഇൻസ്റ്റഗ്രാമിൽ ദ ഹംബിൾ മ്യുസിഷൻ എന്നറിയപ്പെടുന്ന വൈറൽ ഗായകൻ കാർത്തിക് കൃഷ്ണനാണ്‌ ആദ്യ ​ഗാനം വരികളെഴുതി സംഗീതം ചെയ്ത് ആലപിച്ചത്. രണ്ടാമത് ഇറങ്ങിയ ഹേയ് നിൻ പുഞ്ചിരി നൂറഴകിൽ മിന്നുന്ന പോൽ' എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വിനായക് ശശികുമാർ വരികൾ എഴുതിയ ​ഗാനത്തിന്റെ കമ്പോസിങ് നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു വർമ്മയാണ്. 
SHARE THIS PAGE!

Related Stories

See All

കാംബസ്സിൻ്റെ തിളക്കവുമായി 'ആഘോഷം' ട്രയിലർ എത്തി.

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും ...

Trailer |16.Dec.2025

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ 'വീര ധീര ശൂരൻ' മാർച്ച് 27ന് തിയേറ്ററുകളിലേക്ക്.

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ...

Trailer |24.Jan.2025

കംപ്ലീറ്റ് ‘തോൽവി’; വീണ്ടും ചിരിപൊട്ടിച്ച് ഷറഫും അൽത്താഫും

ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തോൽവി എഫ്സി’ ട്രെയിലർ ...

Trailer |28.Oct.2023

ഓജോ ബോര്‍ഡുമായി സൗബിന്‍; ഹൊറര്‍ കോമഡി രോമാഞ്ച ത്തിന്‍റെ ട്രെയ്‍ലര്‍

തമിഴിലും ഹിന്ദിയിലുമൊക്കെ അടുത്ത കാലത്ത് വലിയ വിജയം നേടിയിട്ടുണ്ട് ...

Trailer |03.Oct.2022


Latest Update

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

Photo Shoot

See All

Photos