കാംബസ്സിൻ്റെ തിളക്കവുമായി 'ആഘോഷം' ട്രയിലർ എത്തി.

Written By
Posted Dec 16, 2025|404

Trailer
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേ ണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ ട്രയിലറിൽ ഈ സന്ദേശം ഏറെ ഹൈലൈറ്റ് ചെയ്യന്നുണ്ട്. ഏറെ ചർച്ച ചെയ്യപ്പെടുകയും, ജനപ്രീതി നേടുകയും ചെയ്ത ഗുമസ്ഥൻ എന്ന ചിത്രത്തിനു ശേഷം അമൽ. കെ. ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഘോഷം.

ഒരു കാംബസ്സിൻ്റെ എല്ലാ നെഗളിപ്പും കോർത്തിണക്കി പ്രത്യേകിച്ചും പുതിയ തലമുറക്ക് ഏറെ ആകർഷകമായിട്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്. മധ്യ തിരുവതാംകൂറിലെ പ്രശസ്തമായ ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ ചിത്രത്തിൻ്റെ അഭിനേതാക്കളും അണിയാ പ്രവർത്തകരും പങ്കെടുത്ത , ഒരു ചടങ്ങിലൂടെയായിരുന്നു ട്രയിലർ പ്രകാശന കർമ്മം നടന്നത്.

ആഘോഷം ഒരുകാംബസ് ചിത്രമായതിനാൽ, ചിത്രവുമായി ബന്ധപ്പെട്ട ചില ചടങ്ങുകൾ കാംബ സ്സിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ആയിരിക്കുന്നത് ഗുണകരമാകുമെന്നു മനസ്സിലാക്കിയതു കൊണ്ടാണ് ഈ ചടങ്ങ് ഇവിടെ സംഘടിപ്പിച്ചത്. ട്രയിലറിലുടനീളം നല്ലൊരു സംഘം ജനപ്രീതി നേടിയ അഭിനേതാക്കളുടെ  സാന്നിദ്ധ്യം കാണുന്നുണ്ട്.
നരേൻ, വിജയരാഘവൻ, ധ്യാൻ ശ്രീനിവാസൻ, ജോണി ആൻ്റെണി, ജെയ്സ് ജോസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, പുതുമുഖം റോസ്മിയ എന്നിവർ അക്കൂട്ടത്തിലെ പ്രധാനികളാണ്.

ആട്ടവും, ഇമ്പമാർന്ന ഗാനങ്ങളും, നർമ്മമുഹൂർത്തങ്ങൾക്കുമൊപ്പം കൊട്ടുറപ്പുള്ള ഒരു കഥയുടെ പിൻബലവുമായി, ക്ലീൻ എൻ്റെർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് ട്രയിലർ പരിശോധിച്ചാൽ മനസ്സിലാകും. ക്രിസ്തുമസ്സിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ  റിലീസ്സിനു മുന്നോടിയായുള്ള പ്രൊമോഷൻ്റെ ഭാഗമായാണ്  ഈ ട്രയിലർ പ്രകാശന കർമ്മം നടന്നിരിക്കുന്നത്.

ഗ്ലോബൽ മൂവി മേക്കേഴ്സിൻ്റെ ബാനറിൽ ഡോ. ലിസ്സി .കെ.ഫെർണാണ്ടസ്, ഡോ.പ്രിൻസ് പോസ്സി'ആസ്ട്രിയ എന്നിവർ നിർമ്മിക്കുന്ന  ഈ ചിത്രത്തിൻ്റ എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് ഡോ. ദേവസ്സി കുര്യൻ, റോണിജോസ്, ജെസ്സി മാത്യു, ബൈജു എസ്.ആർ.ജോർഡി ഗോഡ്വിൻ ലൈറ്റ്ഹൗസ് മീഡിയ, കാംബസ്സിൻ്റെ പശ്ചാത്തലത്തിൽ ഫുൾ ഫൺ തില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നരേൻ, ധ്യാൻശ്രീനിവാസൻ, വിജയരാഘവൻ, അജു വർഗീസ്, രൺജി പണിക്കർ, ജെയ്സ് ജോസ്, ബോബി കുര്യൻ റോസ്മിൻ, ദിവ്യദർശൻ, ഷാജു ശ്രീധർ, സുമേഷ് എക്സ്ചന്ദ്രൻ, മഗ്ബൂർ സൽമാൻ, റുഷിൻ രൺജി പണിക്കർ, നിഖിൽ രൺജി കോട്ടയം രമേഷ്, ജോയ് ജോൺ ആൻ്റെണി, നാസർ ലത്തീഫ്, സ്വപ്നാ പിള്ള, അഞ്ജലി ജോസഫ്, ആർദ്രാ മോഹൻ ദിനിൽ ദാനിയേൽ, എന്നിവരാണ്  പ്രധാന അഭിനേതാക്കൾ.

ഛായാഗ്രഹണം - റോ ജോ തോമസ് .
എഡിറ്റിംഗ് - ഡോൺ മാക്സ്.
പശ്ചാത്തല സംഗീതം - ഫോർ മ്യൂസിക്ക്.
കലാസംവിധാനം - രാജേഷ്.കെ. സൂര്യ.
മേക്കപ്പ് - മാലൂസ്. കെ.പി.
കോസ്റ്റ്യും ഡിസൈൻ - ബബിഷാ കെ. രാജേന്ദ്രൻ
ഡിസൈൻ - പ്രമേഷ് പ്രഭാകർ .
സ്റ്റിൽസ് - ജയ്സൺ ഫോട്ടോ ലാൻ്റ് 
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അമൽ ദേവ് - കെ.ആർ.
പ്രൊജക്റ്റ് - ഡിസൈൻ ടെറ്റസ് ജോൺ .
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - പ്രണവ് മോഹൻ, ആൻ്റണി കുട്ടമ്പുഴ '
പ്രൊഡക ഷൻ - കൺട്രോളർ - നന്ദു പൊതുവാൾ:
വാഴൂർ ജോസ്.
SHARE THIS PAGE!

Related Stories

See All

കാംബസ്സിൻ്റെ തിളക്കവുമായി 'ആഘോഷം' ട്രയിലർ എത്തി.

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും ...

Trailer |16.Dec.2025

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ 'വീര ധീര ശൂരൻ' മാർച്ച് 27ന് തിയേറ്ററുകളിലേക്ക്.

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ...

Trailer |24.Jan.2025

കംപ്ലീറ്റ് ‘തോൽവി’; വീണ്ടും ചിരിപൊട്ടിച്ച് ഷറഫും അൽത്താഫും

ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തോൽവി എഫ്സി’ ട്രെയിലർ ...

Trailer |28.Oct.2023

ഓജോ ബോര്‍ഡുമായി സൗബിന്‍; ഹൊറര്‍ കോമഡി രോമാഞ്ച ത്തിന്‍റെ ട്രെയ്‍ലര്‍

തമിഴിലും ഹിന്ദിയിലുമൊക്കെ അടുത്ത കാലത്ത് വലിയ വിജയം നേടിയിട്ടുണ്ട് ...

Trailer |03.Oct.2022


Latest Update

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

Photo Shoot

See All

Photos