വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ - ഇ. ജയകൃഷ്ണൻ
Written By
Posted Oct 05, 2024|394
News
അബുദാബി: വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രങ്ങൾ. പാട്ടുകളിൽ വരികളേക്കാൾ കൂടുതൽ താളങ്ങളാണ് പ്രശസ്ത കലാനിരൂപകൻ ഇ. ജയകൃഷ്ണൻ. എത്ര തന്നെ ട്യൂണിട്ട് എഴുതിയാലും, എഴുതി ട്യൂൺ നൽകുമ്പോൾ ലഭിക്കുന്ന ആശയത്തിന്റെ ഒരു പ്രഖ്യാപിത തലം ഉഉണ്ടാക്കാൻ സാധിക്കില്ല. എന്നാൽ, എഴുതപ്പെട്ട നാല് വരികൾ വായിക്കുമ്പോൾ നമുക്കുണ്ടാകുന്ന ആനന്ദത്തേക്കാൾ അതിമനോഹരമായി നമ്മുടെ ഹൃദയത്തിൽ തൊടുന്നത് സംഗീത സംവിധായകൻ കൈവെക്കുമ്പോഴാണ്. ഇ. ജയകൃഷ്ണൻ തുടർന്ന് പറഞ്ഞു. ശക്‌തി തിയേറ്റഴ്സ് അബുദാബി സംഘടിപ്പിച്ച പാട്ടിന്റെ വഴികളിലൂടെ സഞ്ചരിക്കവെയാണ് ജയകൃഷ്ണൻ മാഷ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്. നാടക-ചലച്ചിത്രഗാനങ്ങളുടെ സൗന്ദര്യ ത്തെ കേന്ദ്രീകരിച്ച് പാട്ടിന്റെ വഴികളിലൂടെ കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ജയകൃഷ്‌ണൻ മാഷിന് ഗൾഫിൽ ആദ്യമായാണ് ശക്തി തിയറ്റേഴ്സ് അവസരമൊരുക്കിയത്. കാതിൽ തേന്മഴയായ് പെയ്തിറങ്ങിയ ഗാനങ്ങൾ കോർത്തെടുത്തുകൊണ്ട് പാട്ട് പാടിയും ആ പാട്ട് പാടിയ പാട്ടുകാരെ, അതിന്റെ രചയിതാവിനെ, സംഗീതജ്ഞനെ, ആ പാട്ട് ഉൾക്കൊള്ളുന്ന സിനിമയെ, ആ പാട്ട് പാടി അഭിനയിച്ചവരെ അങ്ങനെ നിരവധി തലങ്ങളിൽ പ്രേക്ഷകരെ പാട്ടിന്റെ വഴികളിലൂടെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു 'പാട്ടിന്റെ വഴികൾ'. മുസ്‌തഫ പാടൂർ (വയലിൻ ), സുരേന്ദ്രൻ ചാലിശ്ശേരി (തബല), ബാബു എം കുമാരനല്ലൂർ (കീ ബോർഡ് ) എന്നിവർ പരിപാടിക്ക് മികവേകി. ശക്തി തിയേറ്റഴ്സ് അബുദാബി പ്രസിഡന്റ് കെ വി ബഷീർ അധ്യക്ഷനായ ചടങ്ങിൽ കലാവിഭാഗം സെക്രട്ടറി അജിൻ പോത്തേര കലാകാരന്മാരെ പരിചയപെടുത്തി. ജനറൽ സെക്രട്ടറി എ ൽ സിയാദ് സ്വാഗതവും അസി.കലാവിഭാഗം സെക്രട്ടറി സൈനു നന്ദിയും പറഞ്ഞു.