മനം മയക്കും മാമലക്കണ്ടം


Warning: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in /home/livedu/public_html/News_more.php on line 22

Written By AMINA
Posted Aug 01, 2024|187

News

Warning: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in /home/livedu/public_html/News_more.php on line 38
കുറേ നാളത്തെ ആഗ്രഹമാണ് മാമലക്കണ്ടം യാത്ര. മധുരയിൽ നിന്ന് മൂന്നാർ വഴി തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ്. സമയം നാല് മണി  ആകുന്നു. കാനന പാത താണ്ടി അവിടേയ്ക്ക് എത്തുമ്പോഴേക്കും നേരം ഒത്തിരി വൈകും.   ഇനി ഒരു യാത്ര എപ്പോഴാണെന്ന് അറിയില്ല. എന്തായാലും മാമലക്കണ്ടം ലക്ഷ്യമാക്കി യാത്ര തുടർന്നു. കുത്തനെയുള്ള കയറ്റവും  ഇറക്കവും ചെറിയ കാനന പാതകളും പിന്നിട്ട് യാത്ര മുന്നോട്ട്.

നാലു വശവും വനത്താൽ ചുറ്റപ്പെട്ട മാമ്മലക്കണ്ടം സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിൽ ആണ്  എന്ന് പറഞ്ഞാൽ ഒന്ന് നെറ്റി ചുളിക്കാത്ത ആരുമുണ്ടാകില്ല , കാരണം എറണാകുളം ജില്ലയിൽ ഇങ്ങനെ ഒരു വനവും ഗ്രാമവും ഉണ്ടന്ന് ആർക്കും അങ്ങനെ അറിയില്ല. കോതമംഗലം താലൂക്കിലെ  കുട്ടമ്പുഴ പഞ്ചായത്തിൽ 10-11 വാർഡുകൾ  ആണ് മാമലക്കണ്ടം, മുമ്പ് ഇടുക്കി ജില്ലയിൽ ആയിരുന്ന മാമലക്കണ്ടം ഇപ്പോൾ എറണാകുളം ജില്ലയുടെ ഭാഗമാണ്.  ഇടുക്കിയുമായി അതിർത്തി പങ്കിടുന്നതും മാമലകണ്ടത്താണ്. ഏകദേശം 85  വർഷം മുൻപാണ് മാമലക്കണ്ടത് ജനങ്ങൾ കുടിയേറി പാർക്കാൻ ആരംഭിച്ചത്. കൃഷി ആവശ്യങ്ങൾക്കായി ജനങ്ങൾ കാടുകയറി. പിന്നീട് അത് ഒരു ഗ്രാമമായി രൂപാന്തരപ്പെട്ടു. പ്രകൃതിയാൽ  അനുഗ്രഹിക്കപ്പെട്ട മാമലക്കണ്ടം നാലു വശത്താലും വനത്താൽ  ചുറ്റപെട്ടുകിടക്കുന്നു എന്നത് തന്നെയാണ് മാമലക്കണ്ടത്തെ  മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.  കാടിനു ഒരൽപം പോലും കോട്ടം വരുത്താതെയാണ് ജനങ്ങൾ ഇവിടെ ജീവിച്ചു പോരുന്നത് . ആദിവാസി സംസ്കാരം നിലനിർത്തി ജീവിക്കുന്ന ഒരുപറ്റം ആദിവാസി ഗ്രാമവും അതോടു ചേർന്ന് ജീവിക്കുന്ന നാട്ടുകാരും കേരളത്തിൽ വേറെ എവിടെയും കാണാൻ സാധിക്കില്ല , എത്ര കണ്ടാലും മതി വരാത്ത പ്രകൃതിയുടെ വരദാനമാണ് ഇവിടത്തെ വനങ്ങളും കാഴ്ചകളും. മാമലക്കണ്ടം യാത്ര എന്ന് പറയുമ്പോൾ തന്നെ മനസ്സിൽ ഒരു കുളിരും പച്ചപ്പും ഓടിയെത്തു. കാരണം അതി മനോഹര കാനന യാത്രയാണ് മാമലക്കണ്ടം യാത്ര.  കൊച്ചിയിൽ നിന്നും 60 കിലോമീറ്റർ  യാത്ര ചെയ്താൽ മാമലക്കണ്ടം എത്താൻ സാധിക്കും.                        


മാമലക്കണ്ടം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഈ അടുത്താണ് മൂന്നു നാല് വർഷമേ ആയിട്ടുള്ളൂ. അതിന് പ്രധാന കാരണം ജിയോ നെറ്റ്‌വർക്ക് വന്നത് മുതലാണ്. മാമലകണ്ടതിന്റെ ഭംഗി പ്രദേശവാസികളായ രണ്ടു വ്ലോഗ്ഗെർമാർവഴി സമൂഹ മാധ്യമങ്ങളിൽ  ട്രെൻഡിങ് ആകുന്നത്. സ്വന്തമായ വെള്ളച്ചാട്ടം ഉള്ള സ്കൂളിന്റെ ദൃശ്യം ട്രെൻഡിങ് ആയിരുന്നു. ഗൂഗിൾ മാപ് വഴിയിലൂടെ തലങ്ങും വിലങ്ങും ഓടി ഗ്രാമക്കാഴ്ചകൾ കണ്ടു. അങ്ങോട്ടുള്ള യാത്രയിൽ പലവട്ടം വഴി തെറ്റി. സമയം ആറുമണി കഴിഞ്ഞു. നേരെ മാമലക്കണ്ടം സ്കൂളിലേക്ക്  അപ്പോഴേക്കും സന്ധ്യമയങ്ങി.

       വർഷങ്ങൾക്ക്  മുന്നേ സിനിമാക്കാരുടെ ഇഷ്ടകേന്ദ്രം ആയിരുന്നു. മാമല കണ്ടവും പരിസര പ്രദേശങ്ങളും . കമലഹാസൻ, ഷീല, മധു, എന്നിവർ അഭിനയിച്ച  ഐ. വി ശശിയുടെ ചിത്രം ഈറ്റ  ഇവിടെ ആണ് ചിത്രീകരിച്ചത്. പുലിമുരുകൻ എന്ന ചിത്രത്തിന് ദൃശ്യ മികവേകാൻ ഒരുപക്ഷെ ഇതിലും നല്ലൊരു ലൊക്കേഷൻ ഉണ്ടാകില്ല.പുലിമുരുകൻ എന്ന ചിത്രത്തിൽ ഏവരുടേയും മനം കവരുന്ന കാടും,വെള്ളച്ചാട്ടവും,എല്ലാം മാമ്മലക്കണ്ടത്തിന്‍റെ ചെറിയൊരു ഭാഗം മാത്രം. “മാമലകണ്ടത്തു ആദ്യമായി ചിത്രികരിച്ച  പടമല്ല പുലിമുരുഗൻ ” ഈറ്റ എന്ന പഴയകാല ചിത്രമാണ് ആദ്യമായി ചിത്രീകരിച്ചത് പിന്നീട് ശിക്കാർ,ആടുപുലിയാട്ടം എന്നി ചിത്രങ്ങൾക്കു ശേഷമാണ് പുലിമുരുകന്‍റെ  വരവ്.  മാമലക്കണ്ടം കടും മാലയും നല്ലരീതിയിൽ പകർത്തിയത് പുലിമുരുകനിൽ ആണെന്നു മാത്രം. 

ഇത് ഒരു വിനോദ സഞ്ചാര കേന്ദ്രമല്ല. കാഴ്ചകളിലേക്ക് പോകുമ്പോൾ പ്രദേശ വാസികളുടെ സഹായം തേടുന്നതാണ് നല്ലത്. കാഴ്ചകളിൽ പലതും ഓഫ്റോഡ് ആണ്. 

സമയം ആറ്  മണികഴിഞ്ഞു പെട്ടന്ന് പോയാൽ  മുനിപ്പാറ പോകാം ജീപ്പ് ഡ്രൈവർ പിന്നെയും ഓർമിപ്പിച്ചു. പതിനഞ്ചു മിനിറ്റ് അങ്ങോട്ട് പതിനഞ്ചു മിനിറ്റ് ഇങ്ങോട്ട്. അങ്ങനെ മുനിപ്പാറയിലേയ്ക്ക് ചെറു സാഹസികതയുള്ള ഓഫ് റോഡ് റൈഡ്.   ഒരു ചരിത്ര ശിലാ യുഗത്തിന്‍റെ ബാക്കി പത്രമാണ് മുനിയറ, മാമലക്കണ്ടം ജനങ്ങളുടെ  ഒരു ആരാധനാ ശില്പമാണ് മുനിയറ , മഴയില്ലാത്ത കാലങ്ങളിൽ മുനിയറയിൽ ജനങ്ങൾ കൂടി പായസം വച്ചാൽ മഴയുണ്ടാകും എന്നതാണ് ഇവിടുത്തെ വിശ്വാസം , ഇവിടെ നിന്നുള്ള കാഴ്ചയും അതി മനോഹരമാണ്.. കേരളത്തിലെ ഏറ്റവും വലിയ മലയായ ആനമുടി ഇവിടെ നിന്നാൽ കാണാൻ കഴിയും. കോയിനിപ്പാറ ഹിൽസ്   മാമലകണ്ടത്തെ ഏറ്റവും ഉയരം കുടിയ കുന്നുകൾ അതാണ് കോയിനിപ്പറ മലകള്‍.  4 വീൽ ജീപ്പ് യാത്രക്ക്  പറ്റിയ സ്ഥലമാണ് കോയിനിപ്പാറ യാത്ര, മാമലക്കണ്ടതു നിന്ന് കുറഞ്ഞ ചെലവിൽ 5 പേർക്ക് ഒരു ജീപ്പിൽ കോയിനിപ്പറക്കു യാത്ര പോകാൻ സാധിക്കും , അത് ഒരു മറക്കാനാകാത്ത അനുഭവമാണ്. കുളുക്കുമലയിലെ ഓഫ്‌റോഡ് ഒന്നുമല്ല എന്നതാണ് സത്യം. ഇത് അനുഭവിച് തന്നെ അറിയണം. കേരളത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ  ഓഫ്‌റോഡ് ആണ് ഇതെന്ന് ഇവർപറയുന്നു.  യാത്രക്ക് 4×4 ജീപ്പ് ആണ് ഉചിതം.  ഫോർച്ചുണർ, മഹേദ്ര ഥാർ ഉൾപ്പടെയുള്ള  4×4  ഭീമന്മാർ മാമലകണ്ടത്തെ ടെറായിനിൽ  മുട്ട് കുത്തി എന്നാണ് ചരിത്രം.  മൂന്നു കിലോമീറ്റർ ദൂരം നാൽപ്പത്തിയഞ്ച്  മിനിറ്റ് കൊണ്ട്  സാഹസികത നിറഞ്ഞ ഓഫ്‌റോഡ് ആസ്വദിക്കാം.  ഇന്ന് 40 ഓളം  4×4 ജീപ്പുകൾ  മാമലകണ്ടത് ഉണ്ട്.  അഞ്ഞൂറ് - എഴുന്നൂറ്-രണ്ടായിരം ഇങ്ങനെ വ്യത്യസ്ത നിരക്കിൽ സേവനം  ലഭ്യമാണ്. വളരെ സ്നേഹമുള്ള ഡ്രൈവർ മാരാണ്.  മാമലകണ്ടതിന്റെ  ചരിത്രവും ഐതിഹ്യവും വിശദമായി വിവരിക്കാനും  മിടുക്കരാണ് ഇവർ. ഓരോ സീസണിലും വ്യത്യസ്ഥ ഇടങ്ങളിലേക്കാണ് യാത്ര പോകുക. 


എളുപ്പം സഞ്ചാരികൾക്കു എത്തി ചേരാൻ കഴിയാത്ത ഒരു പ്രദേശമാണ് കല്ലടി വെള്ളച്ചാട്ടം രണ്ടു മലകൾക്കിടയിൽ ഒരു വെള്ളച്ചാട്ടവും അതി വിശാലമായ തടാകവും ആണ് കല്ലടി വെള്ളച്ചാട്ടത്തിൽ കാണാൻ കഴിയുന്നത്. ആദിവാസികൾ മാത്രം വസിക്കുന്ന മലയോരമാണ് ഞണ്ടുകുളം, വനത്തിന്റെ മക്കളാണ് അവിടെ ഉള്ളത്. ആവാറുകുട്ടി( ഈറ്റ ഗ്രാമം) 6 മാസത്തിൽ ഒരിക്കൽ ഒത്തു കൂടുന്ന ഗ്രാമവും അതിൽ നിറയുന്ന കച്ചവടക്കാരുമാണ് ആവാറുകുട്ടിയിൽ ഉള്ളത്, ശിക്കാർ സിനിമയിൽ കാണുന്ന അതെ ഗ്രാമം , ഈറ്റ വെട്ടു തൊഴിലാളികളാണ്ണ് ഇവിടെ ഒത്തു കൂടുന്നത് വനത്തിൽ 6 മാസത്തിൽ ഒരിക്കൽ ഒത്തുകൂടുന്ന മമലക്കണ്ടാത്തുകാര്‍ അതാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മാമലക്കണ്ടം , – ആനകുളം- മാങ്കുളം -മൂന്നാർ രാജപാത ഒരു സഞ്ചാരിക്കും മറക്കാൻ പറ്റാത്ത കാനന യാത്രയാകും  ഇത് , എന്നാൽ ഇതിലൂടെ സഞ്ചരിക്കുന്നത് അത്ര എളുപ്പമല്ല കേരള വനം വകുപ്പിന്റെ കീഴിൽ ഉള്ള ഈ പാതയിലൂടെ യാത്ര ചെയ്യാൻ വനം വകുപ്പിന്റെ അനുമതിവേണം. 30 കിലോമീറ്റർ  പുറം ലോകമായി ഒരു ബന്ധമില്ലാത്ത യാത്രയാണിത്. ഗൂഗിൾ മാപ്പിലോ ഒന്നും ഈ വഴിയില്ല  മൊബൈൽ നെറ്റ് വർക്ക് ഇല്ല. കേരളത്തിൽ ആനയുടെ സാന്ദ്രത ഏറ്റവും കുടുതൽ ഉള്ള വനമേഖലയാണിത്..  10കിലോമീറ്റർ  ചുറ്റളവിൽ 50 കാട്ടാനയെങ്കിലും ഉണ്ടന്നാണ് വനം വകുപ്പിലെ കണക്കുകൾ. നാട്ടുകാരുടെ ശ്രമങ്ങളാണ്   ഇന്ന് കാണുന്ന മാമലകണ്ടത്തെ  ടൂറിസം. വരും ദിവസങ്ങളിൽ ടുറിസം  ഡിപ്പാർട്മെന്റും വനം വകുപ്പും കാര്യങ്ങൾ കൂടുതൽ ഊര്ജിതമാക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

മാമലക്കണ്ടം വരുന്ന സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ : ഇത് ഒരു വിനോദ സഞ്ചാര മേഖലയല്ല , ആദിവാസികളെ ഉപദ്രവിക്കാനോ അവരുടെ ജീവിതമാര്ഗങ്ങൾ തടസപ്പെടുത്താനോ ശ്രമിക്കരുത്, ഒരു തരത്തിലും മലിനമാക്കാതിരിക്കുക.  അനുവാദമില്ലാതെ വനത്തിൽ പ്രവേശിക്കുന്നത് കുറ്റകരമാണ്* മാമ്മലക്കണ്ടം വനാന്തരത്തിലൂടെ യാത്ര ചെയ്യുന്ന ഓരോ സഞ്ചാരിക്കും ലഭിക്കുന്ന അനുഭവങ്ങൾ വ്യത്യസത്ഥമാണ്. ചിലർക്ക് പാറയിലൂടെ കുതിച്ചൊഴുക്കുന്ന കാട്ടരുവിയിൽ കുളിച്ച് വെള്ളച്ചാട്ടത്തെ സ്പർശിച്ചറിഞ്ഞ്, നോക്കെത്താ ദൂരം കോടമഞ്ഞിൽ പുതച്ചു കിടക്കുന്ന മലയോരങ്ങൾ കണ്ട്, കാട്ടിൽ ഉല്ലസിച്ച് കാട്ടു തേനും കാട്ടു വിഭവങ്ങളും രുചിച്ച് കാടിന്‍റെ മക്കളോട് സൗഹൃദം പങ്കുവച്ച കഥയാണു പറയാനുള്ളത് എങ്കിൽ മറ്റു ചിലർക്ക് ആനച്ചൂരിന്‍റെ  ഗന്ദമറിഞ്ഞ് കാട്ടാനകളെ കണ്ട് നടത്തിയ സാഹസിക യാത്രയുടെ കഥയായിരിക്കും. ഓഫ് റോഡ് ന്‍റെ  സാഹസികത  ഇഷ്ട്ടപ്പെടുന്നവർക്ക് മാമ്മലക്കണ്ടത്തെ കൊയ്നിപ്പാറ മലമുകൾ മറക്കാനാവാത്ത  വിസ്മയങ്ങളുടെ ഒരു കലവറ സമ്മാനിക്കും എന്നതിൽ സംശയമില്ല.

സമയം ഏറെ വൈകി  മാമലക്കണ്ടം ഒളിച്ചുവച്ചിരിക്കുന്ന കാഴ്ചയുടെ വിരുന്നുണ്ണാൻ ഇനിയും വരണം.  വരുന്നവഴി ഒരുകൂട്ടം കാട്ടാനയേം കണ്ടു. അവരെയും സലാം പറഞ് തിരുവനന്തപുരത്തേക്ക്. 

Warning: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in /home/livedu/public_html/News_more.php on line 49
SHARE THIS PAGE!

Warning: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in /home/livedu/public_html/News_more.php on line 70

Related Stories

See All
Warning: Use of undefined constant News - assumed 'News' (this will throw an Error in a future version of PHP) in /home/livedu/public_html/News_more.php on line 79

പ്രശസ്ത എഴുത്തുകാരി ലാലി രംഗനാഥിന്റെ നാലാമത്തെ പുസ്തകം “മോക്ഷം പൂക്കുന്ന താഴ് വര ” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.

പ്രശസ്ത എഴുത്തുകാരി ലാലി രംഗനാഥിന്റെ നാലാമത്തെ പുസ്തകം “മോക്ഷം ...

News |17.Nov.2024

തടവറയില്‍ അക്ഷരവെളിച്ചമെത്തിക്കാൻ ഷാര്‍ജ പൊലീസ്

ഷാർജ: വായനയുടെ വെളിച്ചം തടവുകാർക്കും പകർന്നു നല്‍കാൻ ഷാർജ ജയിലധികൃതർ. ...

News |16.Nov.2024

ഷാര്‍ജ പുസ്തകമേളയില്‍ താരങ്ങളായി റീമയും റീയയും

കുവൈത്ത് സിറ്റി: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ താരങ്ങളായി റീമയും ...

News |16.Nov.2024

ഒരേസമയം അച്ഛന്‍റെയും മകന്‍റെയും പുസ്തക പ്രകാശനം

ഷാർജ: ഒരേസമയം അച്ഛന്‍റെയും മകന്‍റെയും പുസ്തക പ്രകാശനത്തിന്‍റെ വേറിട്ട ...

News |16.Nov.2024



Warning: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in /home/livedu/public_html/News_more.php on line 93

Latest Update


Warning: Use of undefined constant News - assumed 'News' (this will throw an Error in a future version of PHP) in /home/livedu/public_html/site_file/Latest_Update.php on line 3







Warning: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in /home/livedu/public_html/News_more.php on line 104

Photo Shoot

See All

Warning: Use of undefined constant News - assumed 'News' (this will throw an Error in a future version of PHP) in /home/livedu/public_html/site_file/Photo_Shoot.php on line 77

Warning: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in /home/livedu/public_html/News_more.php on line 112

Photos


Warning: Use of undefined constant Popup - assumed 'Popup' (this will throw an Error in a future version of PHP) in /home/livedu/public_html/Automatic-Popup/index.php on line 7