ദുബായ്: യുഎഇയിലെ പ്രമുഖ ഗ്രൂപ്പായ ധർ അൽവാസിൽ (Dhar Al Wasl Group) ഗ്രൂപ്പിന്റെ ഫിറ്റ്‌നസ് ഡിവിഷനായ 'ഫോർ ജിം' (4Gym) പുതിയ ബ്രാഞ്ച് അൽ ഫാഹിദിയിൽ പ്രവർത്തനം ആരംഭിച്ചു. ബ്രാൻഡിന്റെ പതിനാലാമത്തെ ശാഖയാണിത്.
സംരംഭകരായ ബാഷിദ്, അബ്ദുൽ റഹ്മാൻ, മഹേഷ്‌കുമാർ, അബ്ദുൽ ലത്തീഫ് എന്നിവർ ചേർന്ന് പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ നിരവധി ഓഫറുകളും മാനേജ്‌മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ ബ്രാഞ്ച് തുറന്നതിന്റെ സന്തോഷം പങ്കുവെക്കുന്നതിനായി ദുബായ് മുത്തിനയിലെ (Muteena) മാർക്കോ പോളോ ഹോട്ടലിൽ പ്രത്യേക ഒത്തുചേരൽ സംഘടിപ്പിച്ചു. സ്ഥാപനത്തിലെ അറുപതോളം വരുന്ന ജീവനക്കാരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ എന്നിവരും ചടങ്ങിൽ അതിഥികളായെത്തി.
ആബിദ് അപടിയാല പരിപാടികൾ നിയന്ത്രിച്ചു. ബാഷിദ് അബ്ദുൽ റഹ്മാൻ, മഹേഷ്‌കുമാർ, അബ്ദുൽ ലത്തീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകരായ ഷാജഹാൻ പൂവച്ചൽ, മനു, എന്നിവരും ചടങ്ങിൽ സാന്നിധ്യമറിയിച്ചു. അത്യാധുനിക സൗകര്യങ്ങളോടെയാണ് അൽ ഫാഹിദിയിലെ പുതിയ ഫോർ ജിം സജ്ജമാക്കിയിരിക്കുന്നത്.