ജനുവരി ഒന്ന് മുതൽ യു.എ.ഇയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിരോധനം: ഹോട്ട്‌പാക്ക് ഉൽപ്പാദനം പുനഃക്രമീകരിക്കുന്നു

Written By
Posted Dec 26, 2025|17

News
ദുബൈ: വരുന്ന ജനുവരി 1 മുതൽ യു.എ.ഇയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന ഉപഭോക്തൃ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിലേക്കുള്ള രാജ്യവ്യാപക നിരോധനത്തിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി, ഹോട്ട്‌പാക്ക് ഉൾപ്പെടെയുള്ള യു.എ.ഇ.യിലെ പാക്കേജിംഗ് നിർമ്മാതാക്കൾ ഉപയോഗിക്കുന്ന വസ്തുക്കളിലും ഉൽപ്പാദന രീതികളിലും വിതരണ ശൃംഖലകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുതാനുള്ള പദ്ധതിയിൽ. യു.എ.ഇ പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം (MOCCAE) നിശ്ചയിച്ച വിപുലമായ ചട്ടങ്ങൾ പാലിക്കുന്നതിനായാണ് ഈ ഒരുക്കങ്ങൾ. പുതിയ ഘട്ടത്തിൽ ഒരു പ്രാവശ്യം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിർമിത വെള്ള കപ്പുകൾ അവയുടെ ടോപ്പുകൾ, കട്ട്ലറി, പ്ലേറ്റുകൾ, സ്ട്രോകൾ, സ്റ്റിററുകൾ, സ്റ്റൈറോഫോം ഉപയോഗിച്ച് നിർമ്മിച്ച ഭക്ഷ്യ പാത്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ നിയന്ത്രണവിധേയമാകും.  50 മൈക്രോണിൽ താഴെയുള്ള എല്ലാ ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ നിർമ്മിതം ഉൾപ്പെടെയുള്ള ബാഗുകൾക്കും പൂർണ നിരോധനം ഏർപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്. എന്നാൽ, റീസൈകിൾ ചെയ്ത വസ്തുക്കൾ ഉപയോഗിച്ച് യു.എ.ഇ.യിൽ തന്നെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ ആഭ്യന്തര റീസൈക്ലിംഗ് മേഖലയെയും പ്രാദേശിക നിർമ്മാണ ശേഷിയെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഫുഡ് ചെയിനുകൾ, ഗ്രോസറി ഷോപ്പുകൾ, കഫെറ്റീരിയകൾ തുടങ്ങിയ വിവിധ മേഖലകളിലെ റീട്ടയിൽ കേന്ദ്രങ്ങൾ 2026 ജനുവരി സമയപരിധി മുന്നിൽക്കണ്ട് തയ്യാറെടുക്കുകയാണെന്ന് പ്രമുഖ പാക്കേജിങ് നിർമാതാക്കളായ ഹോട്ട്‌പാക്കിന്റെ ഗ്രൂപ്പ് സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുൽ ജബ്ബാർ പി.ബി. പറഞ്ഞു.
ചട്ടങ്ങൾ പാലിക്കുന്ന പാക്കേജിംഗ് ഉൽപ്പന്നങ്ങൾ മുൻകൂട്ടി ലേബൽ ചെയ്ത് സർട്ടിഫൈ ചെയ്യുന്നതും ആരംഭിച്ചിട്ടുണ്ട്. നിലവിൽ, റീസൈകിൾ ചെയ്ത വസ്തുക്കൾ അടങ്ങിയ പാക്കേജിംഗിനും പരിസ്ഥിതി സൗഹൃദ ബദൽ വസ്തുക്കൾക്കും വിപണിയിൽ ഏകദേശം സമാനമായ ആവശ്യകതയാണുള്ളതെന്ന് അദ്ദേഹം  കൂട്ടിച്ചേർത്തു. യു.എ.ഇ.യുടെ സുസ്ഥിരതാ നയങ്ങൾ പാക്കേജിംഗ് മേഖലയ്ക്ക് ദീർഘകാല ദിശ നൽകുന്നതാണ്. നിർമ്മാതാക്കൾക്കും റീട്ടെയ്‌ലർമാർക്കും ഒരുപോലെ വ്യക്തമായ മാർഗരേഖയാണ് ഇതെന്ന് അബ്ദുൽ ജബ്ബാർ പറയുന്നു.  

“ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിനുമുമ്പുതന്നെ നിർമ്മാതാക്കൾ ഈ മാറ്റത്തിനായി തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ, റീസൈകിൾ ചെയ്ത പോളിമറുകൾ ഉപയോഗിക്കാനാകുന്ന ഗവേഷണത്തിലും വികസനത്തിലും അത്യാധുനിക നിർമ്മാണ സാങ്കേതികവിദ്യകളിലും ഞങ്ങൾ നിക്ഷേപം നടത്തിയിട്ടുണ്ട്. 100 ശതമാനം വരെ റീസൈകിൾഡ് കണ്ടെന്റ് ഉൾക്കൊള്ളുന്ന വസ്തുക്കൾ ഉപയോഗിക്കാനും ഇതിലൂടെ സാധ്യമായി,” അദ്ദേഹം പറഞ്ഞു. 2024 ജനുവരിയിൽ പ്രാബല്യത്തിൽ വന്ന ആദ്യഘട്ടത്തിന്റെ തുടർച്ചയായാണ് ഈ നയം. ആദ്യഘട്ടത്തിൽ ബയോഡിഗ്രേഡബിൾ വകഭേദങ്ങൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഇറക്കുമതി, നിർമ്മാണം, വ്യാപാരം എന്നിവ നിരോധിച്ചിരുന്നു. രാജ്യത്തിന്റെ പരിസ്ഥിതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി എല്ലാ സ്ഥാപനങ്ങളും വിതരണക്കാരും നിർമ്മാതാക്കളും ചട്ടങ്ങൾ പൂർണമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഈ ചട്ടം നടപ്പിലാക്കുന്നതിലൂടെ സർക്കാർ, വ്യവസായ മേഖല, റീസൈക്ലിംഗ് സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള തുടർച്ചയായ സഹകരണത്തിന്റെയും പൊതുജന പങ്കാളിത്തത്തിന്റെയും പ്രാധാന്യം വ്യക്തമാകുന്നു. സുസ്ഥിര ബദലുകൾ വലിയ തോതിൽ വ്യാപിപ്പിക്കുമ്പോൾ വ്യവസായം നേരിടുന്ന വെല്ലുവിളികൾ മറികടക്കാൻ ഇതുപോലുള്ള ശക്തമായ സഹകരണം സഹായകരമാകുമെന്ന്, ഹോട്ട്‌പാക്ക്  ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ സൈനുദ്ദീൻ പി.ബി. പറഞ്ഞു. “വിപുലമായ നിയന്ത്രണങ്ങൾക്ക് മുന്നോടിയായി, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പകരമായി വിവിധ വസ്തുക്കളിൽ അധിഷ്ഠിതമായ ബദൽ പാക്കേജിംഗ് പരിഹാരങ്ങൾ ഹോട്ട്‌പാക്ക് അവതരിപ്പിച്ചിട്ടുണ്ട്. റീസൈകിൾ ചെയ്ത പോളിമറുകൾ, പേപ്പർ, ബോർഡ്, അലുമിനിയം, മോൾഡഡ് ഫൈബർ, സസ്യാധിഷ്ഠിത വസ്തുക്കൾ, ബയോഡിഗ്രേഡബിൾ, കോംപോസ്റ്റബിൾ സാമഗ്രികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹോസ്പിറ്റാലിറ്റി, ഫുഡ് സർവീസ് മേഖലകൾക്കായി പുനഃഉപയോഗിക്കാവുന്നതും കഴുകി വീണ്ടും ഉപയോഗിക്കാവുന്നതുമായ പാക്കേജിംഗ് സംവിധാനങ്ങളും വികസിപ്പിച്ചിട്ടുണ്ടെന്നു ഹോട്ട്‌പാക്കിന്റെ ഗ്രൂപ്പ് ടെക്‌നിക്കൽ ഡയറക്ടർ അൻവർ പി.ബി. പറഞ്ഞു.  യു.എ.ഇ. സുസ്ഥിരതാ അജണ്ടയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, പ്ലാസ്റ്റിക് നിരോധനത്തിന്റെ രണ്ടാം ഘട്ടം നയരൂപകരും നിർമ്മാതാക്കളും റീട്ടെയ്‌ലർമാരും ഉപഭോക്താക്കളും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ. പരിസ്ഥിതി നയങ്ങളെ പ്രായോഗികതലത്തിൽ നടപ്പിലാക്കുന്നതിൽ പ്രാദേശിക വ്യവസായത്തിന്റെ പങ്കും ഇതിലൂടെ കൂടുതൽ ഉറപ്പുവരുത്തപ്പെടും.
SHARE THIS PAGE!

Related Stories

See All

ഷാർജയിൽ വിദ്യാർത്ഥിനി മരണപ്പെട്ടു

ഷാർജ : കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ഷാർജയിൽ ഇന്നലെ ...

News |26.Dec.2025

ജനുവരി ഒന്ന് മുതൽ യു.എ.ഇയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിരോധനം: ഹോട്ട്‌പാക്ക് ഉൽപ്പാദനം പുനഃക്രമീകരിക്കുന്നു

ദുബൈ: വരുന്ന ജനുവരി 1 മുതൽ യു.എ.ഇയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ...

News |26.Dec.2025

അജ്‌മാൻ അൽസോറ കണ്ടൽകാടു റിസർവിൽ ഹോട്ട്‌പാക്ക് ജീവനക്കാരുടെ കണ്ടൽ നടീൽ യജ്ഞം

ദുബൈ - ഡിസംബർ 25, 2025: പ്രമുഖ പാക്കേജിംഗ് നിർമാതാക്കളായ ഹോട്ട്‌പാക്കിന്റെ ...

News |26.Dec.2025

ദുബായ് സിറ്റി സോൺ സാഹിത്യോത്സവ്‌ സമാപിച്ചു, ബർദുബൈ സെക്ടർ ചാമ്പ്യന്മാർ.

ദുബായ് :ചിറകുള്ള ചിന്തകൾ തളിർക്കുന്ന നാമ്പുകൾ എന്ന പ്രമേയത്തിൽ ...

News |25.Dec.2025


Latest Update

ഷാർജയിൽ വിദ്യാർത്ഥിനി മരണപ്പെട്ടു

ഷാർജ : കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ഷാർജയിൽ ഇന്നലെ ...

News |26.Dec.2025

ജനുവരി ഒന്ന് മുതൽ യു.എ.ഇയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിരോധനം: ഹോട്ട്‌പാക്ക് ഉൽപ്പാദനം പുനഃക്രമീകരിക്കുന്നു

ദുബൈ: വരുന്ന ജനുവരി 1 മുതൽ യു.എ.ഇയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ...

News |26.Dec.2025

അജ്‌മാൻ അൽസോറ കണ്ടൽകാടു റിസർവിൽ ഹോട്ട്‌പാക്ക് ജീവനക്കാരുടെ കണ്ടൽ നടീൽ യജ്ഞം

ദുബൈ - ഡിസംബർ 25, 2025: പ്രമുഖ പാക്കേജിംഗ് നിർമാതാക്കളായ ഹോട്ട്‌പാക്കിന്റെ ...

News |26.Dec.2025

ദുബായ് സിറ്റി സോൺ സാഹിത്യോത്സവ്‌ സമാപിച്ചു, ബർദുബൈ സെക്ടർ ചാമ്പ്യന്മാർ.

ദുബായ് :ചിറകുള്ള ചിന്തകൾ തളിർക്കുന്ന നാമ്പുകൾ എന്ന പ്രമേയത്തിൽ ...

News |25.Dec.2025

ശ്രീനിവാസന്റെ നിര്യാണത്തിൽ ദുബായിൽ അനുസ്മരണ യോഗം ചേർന്നു; കേരളത്തിന് പുറത്തെ ആദ്യ ഔദ്യോഗിക ആദരാഞ്ജലി അർപ്പിച്ചു AKCAF EVENTS.

ദുബായ്: മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ...

News |22.Dec.2025

ദുബൈയിൽ മഴക്കെടുതിയിൽ മാതൃകയായി മലയാളി സന്നദ്ധ പ്രവർത്തകർ

ദുബൈ:  ശക്തമായ മഴക്കെടുതിയിൽ പ്രയാസം നേരിട്ട പൊതു ജനങ്ങൾക്ക് ആവശ്യ ...

News |22.Dec.2025

Photo Shoot

See All

Photos