ദുബൈയിൽ മഴക്കെടുതിയിൽ മാതൃകയായി മലയാളി സന്നദ്ധ പ്രവർത്തകർ

Written By
Posted Dec 22, 2025|530

News
ദുബൈ:  ശക്തമായ മഴക്കെടുതിയിൽ പ്രയാസം നേരിട്ട പൊതു ജനങ്ങൾക്ക് ആവശ്യ സേവനങ്ങൾ നൽകി മലയാളിസന്നദ്ധ സഘം മാതൃകയായി.    ദുബൈ പോലിസിന്റെ  പുതിയ വോളണ്ടിയേഴ്‌സ് വിഭാഗമായ നൈബർഹുഡ് പോലിസിന്റെ കീഴിലുള്ള മലയാളി സന്നദ്ധ പ്രവർത്തകരാണ് മഴക്കെടുതി യിൽ മാതൃകയായി 
മുറഖബാത് പോലീസ് ടീമിനൊപ്പം  കൈകോർത്ത്  ഇലിയാസ് കടവല്ലൂർ, നസീർ ചോക്ളി, നജീബ് കടമേരി,  എന്നിവരുള്‍പ്പെടെയുള്ള സന്നദ്ധ പ്രവർത്തകരുടെ സംഘം മുഴുവൻ സമയവും സജീവമായി പ്രവർത്തിച്ച് മുർഖബാത്ത് പോലീസ് സ്റ്റേഷൻ ഉദ്ദേഗസ്ഥ രുടെ പ്രശംസ  നേടിയത്.

ഈ പ്രദേശത്തെ റോഡുകളും താമസ മേഖലയുമെല്ലാം വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിൽ ദുബൈ മുനിസിപ്പാലിറ്റി അധികാരികളോടൊപ്പം ചേർന്ന് വെള്ളം പമ്പ് ചെയ്തു നീക്കാനും ഡ്രെയിനേജ് സംവിധാനങ്ങൾ നിയന്ത്രണവിധേയമാക്കാനും സംഘം നിർണായക പങ്ക് വഹിച്ചു. ശക്തമായ  മഴയിൽ  പ്രവർത്തനരഹിതമായ  മുർഖബാത്ത് മെയിൻ സിഗ്നൽ , പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ചേർന്ന് വാഹന ഗതാഗത നിയന്ത്രണം ഏറ്റെടുത്ത സംഘം അപകടസാധ്യതകൾ ഒഴിവാക്കി ഗതാഗതം ക്രമപ്പെടുത്താനും സഹായിച്ചു. വെള്ളം കുറഞ്ഞതിനെ തുടർന്ന് റോഡുകളിൽ മഴ കാരണം നഷ്ടമായ അനേകം വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ശേഖരിച്ച്  പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും, അതുവഴി വാഹന ഉടമകൾക്ക് തിരികെ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കുകയുമുണ്ടായി. കൂടാതെ റോഡുകളിൽ കുടുങ്ങി നിലച്ചിരുന്ന നിരവധി വാഹനങ്ങൾ രക്ഷാപ്രവർത്തന സംഘങ്ങളുമായി ചേർന്ന് റെക്കവറി വാഹനങ്ങളിലേക്ക് മാറ്റുന്നതിലും സംഘം സഹായിച്ചു. കഴിഞ്ഞ  പത്ത് വർഷമായി വിവിധ ഗവണ്മെന്റ് ഡിപ്പാട്ടു മെന്റുമായി കൈകോർത്ത്  ദുരിത സമയത്ത് പ്രവർത്തിക്കുന്ന ഈ സന്നദ്ധ പ്രവർത്തകരുടെ സമൂഹ പ്രതിബദ്ധതയുള്ള നിസ്വാർത്ഥ സേവനങ്ങൾ  ഇന്ന്ത ഉദ്യോഗസ്ഥരുടെ വിവിധ ആദരങ്ങൾ നേടിയിരുന്നു
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos