ഷാര്‍ജ: ലോകമെമ്പാടുമുള്ള പ്രസാധകരുടെയും സാഹിത്യ ആസ്വാദകരുടെയും ആഗോള സംഗമമായ 15ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ പബ്ലിഷേഴ്സ് കോണ്‍ഫറന്‍സില്‍ 'മലൈബാര്‍ പ്രസ്സ്' പ്രതിനിധികള്‍ പങ്കെടുത്തു. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഷാര്‍ജ എക്സ്പോ സെന്ററിലാണ് മൂന്ന് ദിവസത്തെ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടന്നത്. മര്‍കസു സഖാഫത്തി സുന്നിയ്യയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ മലൈബാര്‍ പ്രസ്സിനെ പ്രതിനിധീകരിച്ച് മുഹ്സിന്‍ എ.കെ, യാസീന്‍ ഫവാസ്, അഡ്വ. ആനിസ് നൂറാനി എന്നിവരാണ് പങ്കെടുത്തത്.
എഴുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകരും വിദഗ്ധരും ഒത്തുചേരുന്ന സമ്മേളനത്തില്‍ ആഗോള പുസ്തക വ്യവസായ രംഗത്തെ നൂതന പ്രവണതകള്‍, വിവര്‍ത്തന സാധ്യതകള്‍, പകര്‍പ്പവകാശ വ്യാപാരം എന്നിവയാണ് ചര്‍ച്ച നടന്നത്. കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന ബിസിനസ്സ്- ടു- ബിസിനസ്സ് മാച്ച് മേക്കിങ് സെഷനുകളില്‍ മലൈബാര്‍ പ്രസ്സ് പ്രതിനിധികള്‍ പങ്കെടുത്തു. സംഗമത്തില്‍ അന്താരാഷ്ട്ര പ്രസാധകരുമായി സാംസ്‌കാരിക കൈമാറ്റം, ഗ്രന്ഥങ്ങളുടെ വിവര്‍ത്തന പകര്‍പ്പവകാശ കരാറുകള്‍ എന്നിവയ്ക്കുള്ള സാധ്യതകളും കോണ്‍ഫ്രന്‍സില്‍ ചര്‍ച്ചയായി.
അതോടൊപ്പം, മലൈബാര്‍ പ്രസ്സിന്റെ രചനകള്‍ ആഗോള വിപണിയിലെത്തിക്കുന്നതിനും അന്താരാഷ്ട്ര പ്രസാധകരുമായി പങ്കാളിത്തം ഉറപ്പാക്കുന്നതിനും കോണ്‍ഫറന്‍സ് വലിയ അവസരമാണ് നല്‍കുന്നതെന്ന് പ്രതിനിധികള്‍ പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് മുന്നോടിയായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മലൈബാറിന്റെ വിവിധ പുസ്തകങ്ങള്‍ ലഭ്യമാണ്. 0561421765 Hall no : 7 Stall no : ZB 11