അജ്മാൻ: മലയാള സിനിമയുടെ സുവർണ്ണ അധ്യായങ്ങൾ അടയാളപ്പെടുത്തിയ പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയെ ആദരിച്ച് വേൾഡ് മലയാളി കൗൺസിൽ (ഡബ്ലിയു.എം.സി.) മിഡിൽ ഈസ്റ്റ് റീജിയൻ ഭാഷാവേദിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു. അജ്മാൻ ഗ്ലോബൽ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായി ഡോ. ബി.ആർ. ഷെട്ടി മുഖ്യാതിഥിയായിരുന്നു.
ആറു പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര-സാഹിത്യ മേഖലകൾക്ക് ശ്രീകുമാരൻ തമ്പി നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയായിരുന്നു ആദരം. ഭാഷാവേദി ചെയർപേഴ്സൺ അനിത സന്തോഷ് സ്വാഗതമാശംസിച്ച ചടങ്ങിൽ ഡോ. വിപുൽ മുരളി അവതാരകനായി.
ശ്രീകുമാരൻ തമ്പിയും സദസ്സിലെ പ്രക്ഷേപകരും കവി ശ്രീകുമാർ മുഖത്തലയും തമ്മിൽ നടന്ന സംവാദം കാണികൾക്ക് നവ്യാനുഭവമായി. തുടർന്ന് പ്രശസ്ത ഗായകൻ കല്ലറ ഗോപൻ അവതരിപ്പിച്ച ഗാനസന്ധ്യ വേദിയിൽ സംഗീതസാന്ദ്രമായ അന്തരീക്ഷമൊരുക്കി. റേഡിയോ അവതാരകനും കവിയുമായ ശ്രീകുമാർ മുഖത്തലയുടെ ആമുഖ അവതരണം ഗാനാലാപനത്തിന് മാറ്റുകൂട്ടി.
ചടങ്ങിൽ ശ്രീകുമാരൻ തമ്പി, ശ്രീകുമാർ മുഖത്തല, കല്ലറ ഗോപൻ എന്നിവർക്ക് മുഖ്യാതിഥി ഡോ. ബി.ആർ. ഷെട്ടി പ്രശസ്തിപത്രങ്ങൾ സമ്മാനിച്ചു. തുടർന്ന് ഗ്ലോബൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച സംഗീത-നൃത്താവിഷ്കാരങ്ങളും അരങ്ങേറി.
ഡബ്ലിയു.എം.സി. മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ സന്തോഷ് കെട്ടത്ത്, പ്രസിഡന്റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ് കുമാർ എന്നിവർ ആശംസകൾ നേർന്നു. ലിറ്റററി ചെയർമാൻ എം.റ്റി. പ്രദീപ് കുമാർ, റാണി സുധീർ, ലക്ഷ്മി, മിലാന, മേരി മോൾ, വിഷ്ണു, ഇഗ്നേഷ്യസ്, ലാൽ ഭാസ്കർ, സൈലേഷ്, രവീന്ദ്രൻ, അജിത്, ബേബി വർഗീസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. ഡബ്ലിയു.എം.