ദുബായ്:- എന്റെ പ്രിയ സുഹൃത്ത് ഷാജൻ. അക്കാഫ് ഇവൻസിന്റെ ഭാഗമായ് ആണ് കാണുന്നത് ഷാർജയിലെ ഒരു നാഥപുരം കാരൻ കാക്കാന്റെ ഒറ്റ മുറി കഫ്റ്റീരിയയിലാണ്. നീട്ടി അടിച്ച ചായക്കൊപ്പം കടുപ്പം ഉള്ള തീഷ്ണ ചിന്തകളും ജോലിക്കുന്ന ഒരുപിടി അക്ഷാരാകൂട്ടുകളും.ഒരു പുസ്തകം എൻ്റെ മുന്നിൽ വച്ചു. The War Between Designers. ഒരു അന്യ ഭാഷ നോവൽ . അക്ഷര കൂട്ടുകളിലൂടെ കണ്ണോടിക്കാൻ എൻ്റെ മനസ് വിസമ്മതിച്ചു. നവംബറിലെ തണുപ്പുള്ള സായന്തനങ്ങളിൽ ഷാർജ എക്സ്പോ സെന്ററിൽ കാണാറുള്ള പുസ്തക പെരുമ്മ. അത്ര മാത്രം. പറഞ്ഞു മടുത്ത കഥകളുടെ ആവർത്തന വിരസത അതിൽ അപ്പുറം ഞാൻ ഒന്നും പ്രതീക്ഷിച്ചില്ല.
ഒരൽപ്പം കഷർപ്പുള ചായയുടെ ഇടവേളയിൽ എൻ്റെ മനസിനെ പിടിച് ഉലച്ച ചില വരികൾ. ഫാഷൻ. അല്ല ആധുനിക ഫാഷൻ. ചിന്തിക്കേണ്ട വിഷയമാണ്. തകർന്ന് വീഴാൻ പോകുന്ന ഒരു വീട്. വിള്ളലുകളും, പൊട്ടലുകളും ചായം പൂശി മിനുക്കിയ. സ്വർഗ്ഗ സവിതം. ഒരു ചായം പൂശിയ വീടാണ് ജീവീതം എന്ന് പറയാതെ പറയുടെയാണ് സെറാ ഷാജൻ. ജീവിതത്തിൽ വായിച്ചു കൂട്ടിയ പുസ്തകങ്ങളും നോവലുകളും. പിന്നെ. അച്ഛൻ സമ്മാനിച്ച പൗലോ കൊയ്‌ലോയുടെ ആൽക്കമിസ്റ്റ് പോലുള്ള പുസ്തകങ്ങളും. പിന്നെ എപ്പോഴോ അക്ഷര കൂട്ടുകളിലെ തീഷ്ണമായ ചിന്തകളും ജോലിക്കുന്ന ഓർമ്മകളും.അവൾ പുസ്തക താളുകളിൽ കുറിച്ചിട്ടു. പിന്നെ എൻ്റെ പ്രിയസുഹൃത്ത് അർച്ചന നൽകിയ ആത്മവിശ്വാസവും അത് . അതാണ് ഇന്ന് The War Between Designers എന്ന പുസ്തകമായ് എൻ്റെ മുന്നിൽ. മനുഷ്യ മനസുകളുടെ ചിന്തകൾക്ക് തീപിടിപ്പിക്കുന്ന സർഗാത്മക പ്രതിഭാസമാകുകയാണ്. അവൾ. അക്ഷരങ്ങൾ മരിക്കില്ല ചിന്തളേ തീപിടിപികുന്ന സർഗാത്മക പ്രതിഭാസമായ് നമ്മെ വിസ്മയിപ്പിക്കുകയാണ് അവൾ. പുതുതലമുറ നമുക്ക് ഒപ്പം ഉണ്ട് . ഈ പുസ്തകം നിങ്ങളും വായിക്കണം കടുപ്പം ഉള്ള ഒരു ചായ. അതിനും അപ്പുറം. എത്ര വിശാലം ആണ് പുതുതലമുറയുടെ ചിന്തകൾ. മധുരം ഉള്ള മലയാളം. അവൾ കഥ പറയുകയാണ് മലയാളത്തിൽ അല്ല. സ്വഭിമാനം കേരളീയം... ഒറ്റയിരിപ്പിന് ഞാൻ വ്വയിച്ചു തീർത്തു. എന്റെ സെറാ ഷാജൻ.. കുഞ്ഞനുജത്തിക്ക് എല്ലാ ഭാവുകങ്ങളും. ഇത് പുതുതലമുറക്ക് ഒരു പ്രജോതനമാണ്