ദുബായ് : - ലോക സമാധാനത്തിൻ്റെ അപ്പോസ്തലനായ ഫ്രാൻസിസ് മാർപ്പയോടൊപ്പം ചിലവഴിച്ച അനുഗ്രഹീത നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് UAE യിലെ പ്രമുഖ ബിസിനസ് കൺസൽറ്റൻ്റും ജീവകാരുണ്യ പ്രവർത്തകനും
ദുബയിലും ഷാർജ യിലുമുള്ള ഓറിയോൺ ബിസിനസ് കൺസൽട്ടൻസിയുടെ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ അഡ്വ ശ്യാം പി പ്രഭു
ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയോടൊപ്പം സമയം ചെലവഴിക്കാനും ഇറ്റാലിയൻ ഭാഷയിൽ സംസാരിക്കുവാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി കരുതുന്നു
2024 നവംബർ മുപ്പതിന് ലോകാരാധ്യനും ദൈവതുല്യനുമായ ഫ്രാൻസിസ് മാർപ്പാപ്പയുടെ വത്തിക്കാനിലെ സെൻ്റ് ബസലിക്കയിൽ വച്ച് ശിവഗിരി മഠത്തിൻ്റെ പ്രതിനിധികളിലൊരാളായി സന്യാസി ശ്രേഷ്ഠൻമാരോടൊപ്പം കാണുവാനും എനിക്ക് സംസാരിക്കുവാനും അവസരം ലഭിച്ചു.
ഞങ്ങൾക്ക് അനുവദിച്ചു കിട്ടിയ സമയത്തിൽ ഞങ്ങളിരിക്കുന്ന സദസിലേക്ക് മാർപ്പാപ്പാപ്പ വളരെ പ്രസന്ന വദനനായും ഊർജ്വസ്വലനായും ചിരിച്ചു കൊണ്ട് കടന്നു വന്നു . ഏല്ലാവരേയും വളരെ സ്നേഹപൂർവ്വവും അനുഗ്രഹത്തോടു കൂടിയും സ്വീകരിച്ചു.
ഓരോരുത്തരായി അദ്ധേഹത്തെ ദർശിക്കുകയും സ്നേഹഭാഷണം നടത്തുകയും ചെയ്തു.
എൻ്റെ അവസരം വന്നപ്പോൾ കൈയിൽ ഞാനൊരു സ്നേഹ സമ്മാനം കരുതിയിരുന്നു. അതു സമ്മാനിച്ചതിനു ശേഷം ഞാൻ പഠിച്ചു വച്ചിരുന്ന ഇറ്റാലിയൻ ഭാഷയിൽ സംസാരിക്കാൻ ശ്രമിച്ചത് അദ്ധേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. അദ്ധേഹത്തിൻ്റെ പരിശുദ്ധ കരങ്ങളിൽ സ്പർശിക്കുകയും അതുവഴി ഞാൻ ഒരു വലിയ ആനന്ദം അനുഭവിച്ചറിയുകയും ചെയ്തു. ഒരു വലിയ മായാ പ്രഭാവലയം അദ്ധേഹത്തിനു ചുറ്റും പരിലസിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി.
ആലുവയിൽ നടന്ന ലോകസർവ്വമത സമ്മേളനത്തിൻ്റെ നൂറാം വാർഷികത്തിൽ ഗുരുവചനമായ വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന ഗുരു വചസ്സും "പലമതസാരവുമേകം"
എന്ന ഗുരുവചനവും അടങ്ങിയ സന്ദേശവും വത്തിക്കാനിൽ മാർപ്പാപ്പയെ അറിയിക്കുമ്പോൾ എനിക്ക് ഏറെ അഭിമാനം തോന്നി.
ലോകസമാധാനത്തിനു വേണ്ടി ലോക ജനതയ്ക്കു മുന്നിൽ ഏന്നും വാദിച്ചു കൊണ്ടിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ വിശ്വസമാധാനത്തിൻ്റെ അപ്പോസ്തലനാണ് അദ്ധേഹത്തിൻ്റെ വിയോഗം എന്നും ജനമനസ്സുകൾക്ക് ഒരു തീരാ നഷ്ടവുമാണ്.