ജുറാസിക് വേൾഡിലെ മലയാളി സാനിധ്യം വരദ ഉണ്ണി - ഉണ്ണി മുകുന്ദന്റെ നായിക

Written By
Posted Jun 13, 2022|725

News
ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകൾ കീഴടക്കുമ്പോൾ മലയാളികള്‍ക്ക് അഭിമാനമായി നടി വരദ സേതു 

ഉണ്ണി മുകുന്ദനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന പ്രമദവനം എന്ന ചിത്രത്തിലെ നായികയാണ് വരദ സേതു. മാധവിക്കുട്ടിയുടെ കഥയെ ആസ്പദമാക്കിയുള്ള പ്രണയ ചിത്രമാണ് ‘പ്രമദവനം.’

കേരളത്തിൽ ജനിച്ച വരദ ചെറുപ്പത്തില്‍ത്തന്നെ ഇംഗ്ലണ്ടിന്റെ നോര്‍ത്ത് ഈസ്റ്റിലേക്ക് കുടുംബത്തോടൊപ്പം താമസം മാറി ന്യൂകാസില്‍ ഓണ്‍ ടൈനില്‍ വളര്‍ന്നു. അഭയ സേതു എന്ന ഇരട്ടസഹോദരിയുണ്ട്. ഡോക്ടര്‍മാരാണ് മാതാപിതാക്കള്‍. 

സേത്ത് ഡാം അലന്‍സ് സ്‌കൂളുകളിലായിരുന്നു വിദ്യഭ്യാസം. ദേശീയ യൂത്ത് തിയേറ്ററിലെ അംഗമായിരുന്നു. ആറാമത്തെ ഫോമിന്റെ അവസാന വര്‍ഷത്തില്‍, 2010 ലെ മിസ്സ് ന്യൂകാസില്‍ മത്സരത്തില്‍ സേതു വിജയിയായി. ബ്രിസ്റ്റോള്‍ സര്‍വകലാശാലയില്‍ വെറ്ററിനറി മെഡിസിന്‍ പഠിച്ച വരദ പിന്നീട് ഫിസിയോളജിയിലേക്ക് മാറി.

2010 ല്‍ ഇംപ്രഷന്‍സ് എന്ന ഹ്രസ്വചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ബ്രിട്ടീഷ് ത്രില്ലറായ സ്‌കെറ്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇംഗ്ലീഷ്; ആന്‍ ഓട്ടം ഇന്‍ ലണ്ടന്‍, നൗ യു സീമീ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

ബിബിസി സംപ്രേഷണം ചെയ്യുന്ന ഹാര്‍ഡ് സണ്‍ എന്ന ക്രൈം സീരിയലില്‍ ഡി എസ് മിഷല്‍ അലി എന്ന കഥാപത്രത്തിലൂടെയാണ് പ്രശസ്തയായത്.
SHARE THIS PAGE!

Related Stories

See All

ദുബായിൽ ത്രിദിന 'പ്രിവേ' അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

ദുബായ്: 800-ലേറെ അപൂർവവും സവിശേഷവുമായ സ്വർണാഭരണങ്ങളുടെ കലവറയുമായി തനിഷ്ക് ...

News |24.Oct.2026

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

Latest Update

ഡബ്ലിയു.എം.സി. (യു. എ. ക്യു ) 'ഓണവസന്തം 2026' ആഘോഷിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ...

News |20.Oct.2026

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

Photo Shoot

See All

Photos