മാസ്റ്ററിനു ശേഷം ദളപതി വിജയ്‍യും സംവിധായകൻ ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു. ദളപതി 67 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, ചിത്രത്തിൽ ഒരു മധ്യവയസ്കനായ ഗ്യാങ്സ്റ്ററുടെ വേഷത്തിലാണ് വിജയ് എത്തുന്നത്.
പിങ്ക് വില്ലയുടെ റിപ്പോർട്ട് അനുസരിച്ച് വിജയ് അടുത്തതായി 40 വയസ്സുള്ള ഒരു ഗുണ്ടാസംഘത്തിന്റെ വേഷത്തിലാണ് എത്തുന്നത്. ബാഷയിലെ രജനികാന്തിന്റെ കഥാപാത്രത്തിന് സമാനമായിരിക്കും വിജയ്‌യുടെ കഥാപാത്രമെന്നും റിപ്പോർട്ടുണ്ട്.
സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാകും താരം എത്തുക. രജനികത്തിന്റെ ബാഷയുടെ ലൈനിൽ ആയിരിക്കും കഥാപാത്രാവതരണം.