മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച് സുരേഷ് ഗോപി. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെത്തിയ താരം പ്രിയ സുഹൃത്തിനെ കണ്ട് ഓണക്കോടി സമ്മാനിച്ചു.
‘ജഗതി എന്ന അഭിനയ വിസ്മയം’ എന്ന പുസ്‌തക പ്രകാശനവും സുരേഷ് ഗോപി നിർവഹിച്ചു. രമേഷ് പുതിയമഠമാണ് പുസ്‌തകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പുസ്തകത്തെക്കുറിച്ച് സുരേഷ് ഗോപി ജഗതിക്ക് ഏതാനും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്‌തു.
അതേസമയം, സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ 'പാപ്പൻ' വിജയകരമായി പ്രദർശനം തുടരുകയാണ്. ജോഷി - സുരേഷ് ഗോപി കൂട്ടുകെട്ടിൽ എത്തിയ ചിത്രം 50 കോടി ക്ലബിൽ എത്തിയിരുന്നു. സുരേഷ്‌ഗോപിയും ഗോകുൽ സുരേഷും ആദ്യമായി ഒരുമിച്ച ചിത്രമാണിത്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്