യു.എ.ഇ 55-ാമത് ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഷാർജ ഇന്ത്യൻ സ്കൂൾ

Written By Mumtas Kuttikatoor
Posted Nov 29, 2026|18

News
ഷാർജ: യു.എ.ഇയുടെ 55-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ സ്കൂളിൽ വിപുലമായ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ ഭാരവാഹികളായ അഡ്വ. വൈ.എ. റഹീം, സ്കൂൾ പ്രിൻസിപ്പൽ ഡോ. പ്രമോദ് മഹാജൻ, വൈസ് പ്രിൻസിപ്പൽ ഷിഫ്ന, ഹെഡ്മിസ്ട്രസ് താജുന്നീസ, എമിറാത്തി അധ്യാപകർ എന്നിവർക്കൊപ്പം ഷാർജ പോലീസ് ആസ്ഥാനത്തു നിന്നുള്ള മേജർ മുഹമ്മദ് ബു ഗാനം, മേജർ ഹമദ് അൽ മാസ്മി, ഓഫീസർ റഹ്മ അൽമാസ്മി, ഷംസ അൽ ഖയ്യാൽ, റീം അൽ ദോസരി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

മുതിർന്ന വിദ്യാർത്ഥികളുടെ പ്രൗഢഗംഭീരമായ പാസിങ് ഔട്ട് പരേഡ്, KG1 വിദ്യാർത്ഥികളുടെ "ഐ ലവ് യു.എ.ഇ" (I Love UAE) വീഡിയോ അവതരണം, "രാഷ്ട്രത്തിന്റെ ആത്മാവിലൂടെ ഒരു യാത്ര" എന്ന പ്രമേയത്തിൽ KG2 വിദ്യാർത്ഥികൾ ഒരുക്കിയ ഏഴ് തീം സ്റ്റേഷനുകളടങ്ങിയ പ്രദർശനം എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. യു.എ.ഇയുടെ പൈതൃകവും സംസ്കാരവും ഭാവി വികസനവും ആവിഷ്കരിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും വിശിഷ്ടാതിഥികൾ അഭിനന്ദിച്ചു.
SHARE THIS PAGE!

Related Stories

See All

യു.എ.ഇ 55-ാമത് ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഷാർജ ഇന്ത്യൻ സ്കൂൾ

ഷാർജ: യു.എ.ഇയുടെ 55-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ സ്കൂളിൽ ...

News |29.Nov.2026

യു.എ.ഇയിൽ ആദ്യമായി പൊതുജനങ്ങൾക്കായി സ്കൂൾ ക്യാമ്പസിൽ വിപുലമായ പൈതൃകോത്സവം; നവംബർ 27, 28, 29 തീയതികളിൽ അബുദാബിയിൽ

അബുദാബി: യു.എ.ഇയുടെ സമ്പന്നമായ ചരിത്രവും പൈതൃകവും സാംസ്കാരിക ...

News |27.Nov.2026

മാർക്ക് ആൻഡ് സേവ് നാലാം ഗ്ലോബൽ ആനിവേഴ്സറി മെഗാ സെയിൽ പ്രഖ്യാപിച്ചു; 21 ദിവസത്തെ വമ്പൻ ഓഫറുകളും 3 പുത്തൻ എസ്‌യുവികളും

അജ്മാൻ: പ്രമുഖ വാല്യൂ റീട്ടെയിൽ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാർക്ക് ആൻഡ് ...

News |21.Nov.2026

അഞ്ച് ലക്ഷത്തിലധികം പുസ്തകങ്ങളുമായി ബിഗ് ബാഡ് വുൾഫ് ബുക്ക് സെയിൽ അജ്മാനിലേക്ക് തിരിച്ചെത്തുന്നു

അജ്മാൻ: ബിഗ് ബാഡ് വുൾഫ് ബുക്ക് സെയിൽ 2026 നവംബർ 24 ചൊവ്വാഴ്ച മുതൽ ഡിസംബർ ഒന്ന് ...

News |20.Nov.2026

Latest Update

എം വി ഗോവിന്ദൻ മാസ്റ്ററുടെ ഇടപെടൽ; നിയമ കുരിക്കിൽപ്പെട്ട കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിക്ക് തൊഴിലുടമയിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ലഭിച്ചു

ഷാർജ: അഞ്ചുമാസത്തോളം ശമ്പള കുടിശ്ശിക നൽകാതെ കമ്പനി അധികൃതർ ...

News |20.Nov.2026

വെറും ഒരു ദിർഹത്തിന് ഷോപ്പിങ് നടത്തിയാലും വമ്പൻ സമ്മാനങ്ങൾ; 'അൽ മദീന വിന്റർ ഡ്രീംസ് - സീസൺ 6' ക്യാമ്പയിന് തുടക്കമായി

ദുബായ്:ഉപഭോക്താക്കൾക്കായി വമ്പൻ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പിന്റെ ...

News |19.Nov.2026

Photo Shoot

See All

Photos