ഐറ്റം ഡാന്‍സില്‍ സാമന്ത പുഷ്പയില്‍ വാങ്ങിയത് റെക്കോര്‍ഡ് പ്രതിഫലം

Written By
Posted Jun 29, 2022|877

News
ആരാധകരെ ഞെട്ടിച്ചു കൊണ്ട് നടിമാര്‍ അതീവ ഗ്ലാമറസായി എത്താറുണ്ട്. അപ്രതീക്ഷിതമായി ഐറ്റം ഡാന്‍സുമായി എത്താറുള്ള നടിമാര്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇരകളാകാറുമുണ്ട്. എന്നാല്‍ ഇത്തരം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിന് നടിമാര്‍ കോടികളാണ് പ്രതിഫലമായി വാങ്ങുന്നത്. 

നടന്‍ നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം സാമന്ത ഗ്ലാമര്‍ വേഷങ്ങളിലേയ്ക്ക് വഴി മാറുകയാണോ എന്നാണ് പലരുടെയും സംശയം. കാരണം, അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പയില്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് സാമന്ത ചെയ്ത ഐറ്റം ഡാന്‍സ് വൈറലായിരുന്നു. റെക്കോര്‍ഡ് പ്രതിഫലം വാങ്ങിയാണ് സാമന്ത ഈ ഗാനത്തിന് ചുവടുവെച്ചതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

ഗാനം വൈറലായെങ്കിലും സാമന്ത വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. സിനിമാലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഐറ്റം ഡാന്‍സുമായിരുന്നു ഇത്. പുഷ്പയിലെ ഐറ്റം ഡാന്‍സിന് സാമന്ത 5 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഒരു നടി മുഴുവന്‍ സിനിമയ്ക്ക് വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് ഇത്. ഇതോടെ ഐറ്റം നമ്പറിലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരസുന്ദരിയായി സാമന്ത മാറി. 

ഐറ്റം ഡാന്‍സുകളിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിയാണ് രണ്ടാമത്. മലയാളത്തില്‍ ഉള്‍പ്പെടെ ഐറ്റം നമ്പറുമായി സണ്ണി ലിയോണി എത്തിയിരുന്നു. മമ്മൂട്ടി ചിത്രം മധുരരാജയിലെ 'മോഹ മുന്തിരി' എന്ന് തുടങ്ങുന്ന ഗാനം വലിയ ഹിറ്റായി മാറുകയും ചെയ്തു. ബേബി ഡോള്‍, ലൈലാ ഓ ലൈല തുടങ്ങിയ ഐറ്റം നമ്പറുകള്‍ക്ക് സണ്ണി ലിയോണി 3 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്. 
SHARE THIS PAGE!

Related Stories

See All

ദുബായിൽ ത്രിദിന 'പ്രിവേ' അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

ദുബായ്: 800-ലേറെ അപൂർവവും സവിശേഷവുമായ സ്വർണാഭരണങ്ങളുടെ കലവറയുമായി തനിഷ്ക് ...

News |24.Oct.2026

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

Latest Update

ഡബ്ലിയു.എം.സി. (യു. എ. ക്യു ) 'ഓണവസന്തം 2026' ആഘോഷിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ...

News |20.Oct.2026

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

Photo Shoot

See All

Photos