ഷാർജ : സബീഖ ഫൈസലിന്റെ 'ആകാശം പോലെ 'എന്ന കവിതാ സമാഹാരവും, 'ചിത്രശലഭങ്ങൾ' എന്ന കഥാസമാഹാരവും പ്രകാശിതമായി. ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവൽ ഹാൾ നമ്പർ ഏഴിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ. എം അബ്ബാസ് എഴുത്തുകാരനും പ്രസാധകനുമായ പുന്നക്കൻ മുഹമ്മദലിക്ക് നൽകി ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച 'ആകാശം പോലെ' യുടെ പ്രകാശനം നിർവ്വഹിച്ചു.
ഗൂസ്ബെറി പ്രസാധകരായ 'ചിത്രശലഭങ്ങൾ ' കവി കുഴൂർ വിത്സൺ ചേറ്റുവ അസോസിയേഷൻ പ്രസിഡന്റ് നിസാം അബ്ദുവിന് നൽകി പ്രകാശനം
ചെയ്തു.നൗഫൽ ചേറ്റുവ, പ്രസന്നൻ ധർമ്മപാലൻ മോഡറേ റ്റർ മാരായിരുന്നു.സ്മിത നെരവത്ത് പുസ്തക പരിചയം നടത്തി.
ചടങ്ങിൽ ഗ്രീൻ ബുക്സ് മാനേജിങ് എഡിറ്റർ ഡോ. ശോഭ, അബ്ദുള്ളക്കുട്ടി ചേറ്റുവ, റാഷി അബ്ദു എന്നിവർ ആശംസകൾ അർപ്പിച്ചു എഴുത്തുകാരി സബീഖ ഫൈസൽ നന്ദി പ്രകാശിപ്പിച്ചു.