മെഗാ സ്റ്റാർ മമ്മൂട്ടിയുടെ നിർമാണ സംരംഭമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രവും മമ്മൂട്ടി കേന്ദ്ര കഥാപാത്രവുമാകുന്ന 'റോഷാക്ക്' പ്രഖ്യാപന നിമിഷം മുതൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന പോസ്റ്ററിൽ ദുരൂഹത നിറഞ്ഞിരിക്കുന്നു. ചോര പുരണ്ട മുഖംമൂടി ധരിച്ച് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ. നിസാം ബഷീറാണ് റോഷാക്ക് എന്ന സിനിമ സംവിധാനം ചെയ്യുന്നത്.
ഇപ്പോഴിതാ ഫസ്റ്റ് ലുക്ക് ഫോട്ടോഷൂട്ടിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി റോഷാക്കിന്റെ ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശത്തുമായി പുരോഗമിച്ചു വരികയാണ് . ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു.