'പ്യാലി' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്‍. നവാഗതരായ ബിബിത- റിന്‍ ദമ്പതികള്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 8ന് ലോകവ്യാപകമായി പ്രദര്‍ശനത്തിന് എത്തും. അഞ്ചു വയസുകാരി ബാര്‍ബി ശര്‍മയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്.
ബബിത- റിന്‍ ദമ്പതിമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുക. ദുല്‍ഖര്‍ തന്നെയാണ് തന്റെ സാമൂഹ്യ മാധ്യമ പേജുകളിലൂടെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അനശ്വര നടന്‍ എന്‍.എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്‍ എഫ് വര്‍ഗീസ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.
ഊഷ്മളായ ഒരു കഥയാണ് ചിത്രം പറയുന്നത് എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. സാഹോദര്യ സ്‌നേഹമാണ് പ്യാലിയെന്ന ചിത്രത്തിന്റെ ഇതിവൃത്തം. ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ആടുകളം മുരുഗദോസും 'പ്യാലി'യില്‍ പ്രധാന കഥാപാത്രമായുണ്ട്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.