ഓണാഘോഷത്തിന് മാറ്റു കൂട്ടാൻ പാപ്പന്‍ സെപ്തംബർ 7 ന് ഒ ടി ടി റിലീസ്.

Written By
Posted Sep 02, 2022|490

News
ഓണാഘോഷത്തിന് മാറ്റു കൂട്ടാൻ സുരേഷ് ഗോപിയുടെ പാപ്പനും എത്തുന്നു. ഒരു ഇടവേളയക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു, മകന്‍ ഗോകുല്‍ സുരേഷും സുരേഷ് ഗോപിയും ഒന്നിക്കുന്നു, നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി-സുരേഷ് ഗോപി കോംബോ തുടങ്ങി നിരവധി സവിശേഷതകളുമായാണ് പാപ്പന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. പ്രതീക്ഷകളൊന്നും തെറ്റിക്കാതെ ചിത്രം വമ്പൻ ഹിറ്റായി. 

ഇപ്പോഴിതാ ചിത്രത്തിന്റെ ഒ ടി ടി റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സെപ്തംബർ 7 ന്, സീ 5 ലൂടെ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിലെ നായിക നീത പിള്ളയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ പാപ്പൻ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. 

ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ പാപ്പനില്‍ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ വലിയ രീതിയില്‍ പ്രേക്ഷകരെ തിയേറ്ററുകളിലേയ്ക്ക് എത്തിക്കാന്‍ സുരേഷ് ഗോപി ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രത്തില്‍ ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. 

'പൊറിഞ്ചു മറിയം ജോസി'ന്റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പാപ്പന്‍. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ക്യൂബ്സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ആര്‍ജെ ഷാനാണ്. 

ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റര്‍ ശ്യാം ശശിധരന്‍, സംഗീതം ജേക്സ് ബിജോയ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ആര്‍ട്ട് നിമേഷ് എം താനൂര്‍. മേക്കപ്പ് റോണെക്സ് സേവ്യര്‍, കോസ്റ്റ്യൂം പ്രവീണ്‍ വര്‍മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍ ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്, പി ആര്‍. ഒ മഞ്ജു ഗോപിനാഥ്. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.
SHARE THIS PAGE!

Related Stories

See All

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

ഡബ്ലിയു.എം.സി. (യു. എ. ക്യു ) 'ഓണവസന്തം 2026' ആഘോഷിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ...

News |20.Oct.2026

Latest Update

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

ഡബ്ലിയു. എം. സി. ഷാർജ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസ് ദുബായ് അസിയാന ഹോട്ടലിൽ വെച്ച് ...

News |13.Oct.2026

Photo Shoot

See All

Photos