സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന പാപ്പന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി

Written By
Posted Jun 06, 2022|656

News
മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷിയും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും ഏഴു വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. പ്രഖ്യാപന സമയം മുതല്‍ തന്നെ വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. 

ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വിവരം പങ്കുവെച്ചിരിക്കുന്നത്. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ ചുവടുവെയ്ക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്. 

ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്‌, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, ആർട്ട് നിമേഷ് എം താനൂർ. മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്, പി ആർ. ഒ മഞ്ജു ഗോപിനാഥ്. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്നാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
SHARE THIS PAGE!

Related Stories

See All

ദുബായിൽ ത്രിദിന 'പ്രിവേ' അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

ദുബായ്: 800-ലേറെ അപൂർവവും സവിശേഷവുമായ സ്വർണാഭരണങ്ങളുടെ കലവറയുമായി തനിഷ്ക് ...

News |24.Oct.2026

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

Latest Update

ഡബ്ലിയു.എം.സി. (യു. എ. ക്യു ) 'ഓണവസന്തം 2026' ആഘോഷിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ...

News |20.Oct.2026

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

Photo Shoot

See All

Photos