നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള വിവാഹം ജൂൺ ഒമ്പതിന് ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ വച്ച് നടക്കും. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി.
തിരുപ്പതി ക്ഷേത്രമാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും 150 അതിഥികളെ നിലവിൽ അനുവദിക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചതോടെയാണു വേദി മാറ്റിയത്. ‘സേവ് ദ് ഡേറ്റ്’ കാർഡും പുറത്തിറക്കി.
വിവാഹ ചടങ്ങുകൾ ചിത്രീകരിക്കാനുള്ള അവകാശം നൽകിയിരിക്കുന്നത് ഒരു സ്വകാര്യ ഒടിടി കമ്പനിക്കാണ്.