കുഞ്ചാക്കോ ബോബന്റെ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം 50 കോടി ക്ലബ്ബില്‍

Written By
Posted Aug 30, 2022|460

News
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആക്ഷേപ ഹാസ്യ കോര്‍ട്ട് റൂം ഡ്രാമ ചിത്രമായാണ് 'ന്നാ താന്‍ കേസ് കൊട്' എത്തിയത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി 'ന്നാ താന്‍ കേസ് കൊട്' മാറിക്കഴിഞ്ഞു. 

ഇപ്പോള്‍ ഇതാ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഓഗസ്റ്റ് 11 വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യം ദിനം 1.25 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. ഒരാഴ്ച കൊണ്ട് ചിത്രം 25 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് 'ന്നാ താന്‍ കേസ് കൊട്'.

ചിത്രത്തില്‍ കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രമായാണ് ചാക്കോച്ചന്‍ എത്തുന്നത്. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ വേറിട്ട ഗെറ്റപ്പും അഭിനയ രീതിയുമെല്ലാം ശ്രദ്ധേയമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്റര്‍ വിവാദമായിരുന്നു. 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്ന ക്യാപ്ഷ്യനോടു കൂടി പുറത്തിറങ്ങിയ പോസ്റ്റര്‍ സിപിഎം നേതൃത്വത്തിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു.

കുഞ്ചാക്കോ ബോബന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും സൈബര്‍ ആക്രമണമുണ്ടായി. 'പ്രൊമോഷന് വേണ്ടി രാഷ്ട്രീയം ഉപയോഗിക്കണോ? ഒരു നല്ല കലാ കാരന് ഇത് ചേരില്ല' എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഇത്തരം പോസ്റ്ററുകള്‍ ശരിയല്ലെന്നും ചിത്രം ബഹിഷ്‌കരിക്കണം എന്നും ക്യാമ്പയിന്‍ നടന്നിരുന്നു. ഏതായാലും ചിത്രത്തിനെതിരെ നടന്ന ബഹിഷ്‌കരണ ക്യാമ്പയിന്‍ ബോക്സ് ഓഫീസില്‍ പോസിറ്റീവായി മാറിയെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 

എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിര്‍മ്മാതാവ് ഷെറിന്‍ റേച്ചല്‍ സന്തോഷാണ്. 
SHARE THIS PAGE!

Related Stories

See All

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

ഡബ്ലിയു.എം.സി. (യു. എ. ക്യു ) 'ഓണവസന്തം 2026' ആഘോഷിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ...

News |20.Oct.2026

Latest Update

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

ഡബ്ലിയു. എം. സി. ഷാർജ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസ് ദുബായ് അസിയാന ഹോട്ടലിൽ വെച്ച് ...

News |13.Oct.2026

Photo Shoot

See All

Photos