വിവാഹ വാർത്ത വന്നു, ഇനി ബ്രേക്ക് എടുത്താൽ ഗർഭിണിയാക്കും: നിത്യ മേനോൻ

Written By
Posted Jul 29, 2022|566

News
നടി നിത്യ മേനോൻ വിവാഹിതയാകാൻ ഒരുങ്ങുന്നതായി ഈ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. മലയാളത്തിലെ ഒരു യുവ നടനാണ് ഭാവി വരൻ എന്നും വാർത്തയുണ്ടായിരുന്നു. എന്നാൽ ഇത്തരം വാർത്തകളെ തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിത്യ മേനോൻ. 

'എന്റെ വിവാഹ വാർത്തകളൊക്കെ ഇതിനോടകം വന്നു കഴിഞ്ഞു. ഇനിയും ബ്രേക്ക് എടുത്താൽ ​ഗർഭിണിയാണെന്നുവരെ കഥകൾ പ്രചരിക്കും. നടീനടന്മാർ ബ്രേക്ക് എടുക്കുന്നതിനേക്കുറിച്ച് ആളുകൾക്ക് മനസിലാവില്ല. ഞാൻ ഇതിന് മുമ്പ് ബ്രേക്ക് എടുത്തപ്പോഴും ​​ഗർഭിണിയാണെന്നൊക്കെ കഥകൾ വന്നിരുന്നു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്ന ആളുകൾ കുറച്ചുകൂടിയെങ്കിലും ക്രിയേറ്റീവാകണം'- നിത്യ മേനോൻ ക്ലബ് എഫ് എമ്മിനോട് പറഞ്ഞു.

നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന 19 (1) (a) എന്ന ചിത്രമാണ് നിത്യ മേനോന്റേതായി ഒടുവിൽ എത്തുന്ന ചിത്രം. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. പൊളിറ്റിക്കല്‍ ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ആന്‍റോ ജോസഫും നീത പിന്റോയുമാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആന്‍ മെ​ഗാ മീഡിയ എന്നിവയാണ് ബാനറുകള്‍. ഛായാഗ്രഹണം മനേഷ് മാധവന്‍. എഡിറ്റിംഗ് വിജയ് ശങ്കര്‍. സംഗീതം ഗോവിന്ദ് വസന്ത, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ ആണ് ആര്‍ട്ടിക്കിള്‍ 19.

വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. ജയറാമിനെ നായകനാക്കി സനില്‍ കളത്തില്‍ സംവിധാനം ചെയ്‍ത മാര്‍ക്കോണി മത്തായി ആയിരുന്നു ആദ്യ ചിത്രം. ചിത്രത്തിൽ വിജയ് സേതുപതി അതിഥി താരമായിരുന്നു. 
SHARE THIS PAGE!

Related Stories

See All

ദുബായിൽ ത്രിദിന 'പ്രിവേ' അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

ദുബായ്: 800-ലേറെ അപൂർവവും സവിശേഷവുമായ സ്വർണാഭരണങ്ങളുടെ കലവറയുമായി തനിഷ്ക് ...

News |23.Oct.2026

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

Latest Update

ഡബ്ലിയു.എം.സി. (യു. എ. ക്യു ) 'ഓണവസന്തം 2026' ആഘോഷിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ...

News |20.Oct.2026

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

Photo Shoot

See All

Photos