തെന്നിന്ത്യൻ താര സുന്ദരി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി.
മഹാബലിപുരത്തെ ഷെറാട്ടൺ പാർക്കിൽ സ്വപ്നതുല്യമായ വിവാഹ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
വിവാഹ ചടങ്ങുകൾ രണ്ട് മണിക്കൂറോളം നീണ്ടു. ഇരുവരുടെയും കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഉച്ചയ്ക്ക് ശേഷം വിവാഹ ചിത്രങ്ങൾ പങ്കുവയ്ക്കും.
വിവാഹത്തിനായി ഒരു കൂറ്റൻ ഗ്ലാസ് ഹൗസ് മണ്ഡപമാണ് ഒരുക്കിയത്. കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്.