കാളിദാസ് ചിത്രം. പാ രഞ്ജിത്തിന്‍റെ നച്ചത്തിരം നഗര്‍ഗിരത് ഓ​ഗസ്റ്റ് 31ന് റിലീസ്.

Written By
Posted Aug 05, 2022|465

News
മലയാളത്തെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവാണെങ്കിലും കാളിദാസ് ജയറാമിന് അഭിനേതാവ് എന്ന നിലയില്‍ പേര് നേടിക്കൊടുത്തത് തമിഴ് ചിത്രങ്ങള്‍ ആണ്. പുത്തം പുതു കാലെ, പാവ കഥൈകള്‍ എന്നീ ആന്തോളജി ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറ്റവുമൊടുവില്‍ പുറത്തെത്തിയ കമല്‍ ഹാസന്‍റെ വിക്രത്തിലെ പ്രാധാന്യമുള്ള കഥാപാത്രവുമൊക്കെ കാളിദാസിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് അവിടെ നേടിക്കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന്‍റെ അടുത്ത ചിത്രവും തമിഴില്‍ ആണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് നച്ചത്തിരം നഗര്‍ഗിരത് എന്നാണ്. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓ​ഗസ്റ്റ് 31ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ഒടിടി റിലീസ് ആയെത്തി വലിയ പ്രേക്ഷക സ്വീകാര്യത നേടിയ സര്‍പട്ട പരമ്പരൈയ്ക്കു ശേഷം പാ രഞ്ജിത്തിന്‍റേതായി എത്തുന്ന ചിത്രമാണ് ഇത്. റൊമാന്‍റിക് ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം പാ രഞ്ജിത്തിന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്‍തമായിരിക്കുമെന്നാണ് പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. അരങ്ങേറ്റ ചിത്രമായിരുന്ന ആട്ടക്കത്തിക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന റൊമാന്‍റിക് ഡ്രാമയുമാണ് ഇത്. കാളിദാസ് നായകനാവുന്ന ചിത്രത്തില്‍ നായികയാവുന്നത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്ണന്‍, സുബത്ര റോബര്‍ട്ട്, സര്‍പട്ട പരമ്പരൈ ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 

തെന്‍മ സം​ഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം എ കിഷോര്‍ കുമാര്‍ ആണ്. എഡിറ്റിംദ​ഗ് സെല്‍വ ആര്‍ കെ. നീലം പ്രൊഡക്ഷന്‍സ്, യാഴി ഫിലിംസ് എന്നീ ബാനറുകളില്‍ പാ രഞ്ജിത്ത്, വിഘ്നേശ് സുന്ദരേശന്‍, മനോജ് ലിയോണല്‍ ജാണ്‍സണ്‍ എന്നിവരാണ് നിര്‍മ്മാണം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം അവസാനിച്ചത്. 
SHARE THIS PAGE!

Related Stories

See All

കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ 40% വരെ കുറവ്, പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന നിർമാണത്തിൽ 96% റെക്കോർഡുമായി ഹോട്ട്‌പാക്ക്

ദുബായ്,: കാർബൺ ഡയോക്‌സൈഡ് പുറന്തള്ളലിൽ 30 മുതൽ 40 % വരെ കുറവ് വരുത്തി, ഉൽപ്പന്ന ...

News |22.Sep.2026

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

Latest Update

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

Photo Shoot

See All

Photos