കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ 40% വരെ കുറവ്, പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന നിർമാണത്തിൽ 96% റെക്കോർഡുമായി ഹോട്ട്‌പാക്ക്

Written By
Posted Sep 22, 2026|8

News
ദുബായ്,: കാർബൺ ഡയോക്‌സൈഡ് പുറന്തള്ളലിൽ 30 മുതൽ 40 % വരെ കുറവ് വരുത്തി, ഉൽപ്പന്ന നിരയിൽ 96 ശതമാനവും പരിസ്ഥിതി സൗഹൃദവും പുനരുപയോഗം ചെയ്യാവുന്നതുമെന്ന റെക്കോർഡ് നേട്ടത്തിലെത്തി യുഎഇയിലെ പ്രമുഖ പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ഹോട്ട്‌പാക്ക്.

കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിരതാ റിപ്പോർട്ടിലാണ് പ്രകൃതി സൗഹൃദ, സുസ്ഥിര ഉൽപ്പന്ന വികസനം, ജീവനക്കാരുടെ ക്ഷേമം, സാമൂഹിക വിഷയങ്ങളിലുള്ള ഇടപെടലുകൾ, ഭരണസംവിധാനം എന്നിവയിലെ അഭൂതപൂർവമായ പുരോഗതി വ്യക്തമാക്കുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു. 

സുസ്ഥിരതാ മേഖലയിൽ പ്രവർത്തിക്കുന്ന ആഗോള റേറ്റിങ് സ്ഥാപനമായ ഇക്കോവാഡിസിന്റെ വിലയിരുത്തലിൽ 100ൽ 80 പോയിന്റ് നേടിയ ഹോട്ട്‌പാക്കിന് ഗോൾഡ് മെഡലും ലഭിച്ചുവെന്ന് അധികൃതർ  പറഞ്ഞു. ആഗോളതലത്തിൽ വിലയിരുത്തപ്പെട്ട കമ്പനികളിൽ 97-ാം സ്ഥാനമാണ് ഹോട്ട്‌പാക്ക് നേടിയത്.

ഇക്കോവാഡിസിന്റെ ആഗോള വിലയിരുത്തലിൽ മികച്ച അഞ്ച് ശതമാനം കമ്പനികളിൽ ഹോട്ട്‌പാക്കിനെ ഉൾപ്പെടുത്തുന്നതാണ് ഗോൾഡ് മെഡൽ നേട്ടം. പരിസ്ഥിതി പ്രവർത്തനം, തൊഴിൽ-മനുഷ്യാവകാശങ്ങൾ, ധാർമികത, സുസ്ഥിര സംഭരണം തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ പ്രവർത്തനമാണ് ഇക്കോവാഡിസ് വിലയിരുത്തുന്നത്.

ഹോട്ട്‌പാക്കിന്റെ പ്രവർത്തനങ്ങളിലും നവീകരണങ്ങളിലും വളർച്ചയിലും സുസ്ഥിരതയെ അവിഭാജ്യ ഘടകമാക്കുന്നതിൽ കൈവരിച്ച പുരോഗതിയാണ് 2025-ലെ സുസ്ഥിരതാ റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് 
ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അബ്ദുൾ ജബ്ബാർ പി.ബി. പറഞ്ഞു. 

ഉത്തരവാദിത്തപരമായ വളർച്ച ഞങ്ങൾക്ക് ഒരു പ്രത്യേക പദ്ധതിയല്ല. ഉൽപ്പന്ന വികസനം, നിർമാണം, വിതരണ ശൃംഖല, ജീവനക്കാർ, ഞങ്ങൾ പ്രവർത്തിക്കുന്ന സമൂഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളിലെല്ലാം ഇത് കൂടുതൽ ശക്തമായി ഉൾച്ചേർന്നുവരികയാണ് എന്നും അദ്ദേഹം പറഞ്ഞു. 

ഇക്കോവാഡിസ് ഗോൾഡ് മെഡൽ നേട്ടം ഞങ്ങളുടെ ജീവനക്കാരുടെയും പങ്കാളികളുടെയും മറ്റ് പങ്കാളിത്തമുള്ളവരുടെയും കൂട്ടായ പരിശ്രമത്തിനുള്ള പ്രധാന അംഗീകാരമാണ്. ഇത് ഞങ്ങളുടെ ബിസിനസ് ഏത് ദിശയിലേക്കാണ് മുന്നേറുന്നതെന്ന് വ്യക്തമാക്കുന്നു. ഉപഭോക്താക്കൾക്ക് അവരുടെ സുസ്ഥിരത എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്ന നവീകരണങ്ങളിലും പ്രായോഗിക പരിഹാരങ്ങളിലും തുടർന്നും ഞങ്ങൾ നിക്ഷേപം നടത്തുമെന്നും അബ്ദുൾ ജബ്ബാർ കൂട്ടിച്ചേർത്തു.

പാക്കേജിംഗ് വ്യവസായത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കുന്ന ഘട്ടത്തിലും ആഗോള നിർമാണ, വിതരണ ശേഷികൾ വിപുലീകരിക്കുന്നതിനൊപ്പം സുസ്ഥിര ഉൽപ്പന്ന വികസനത്തിലും പ്രവർത്തന മികവ് വർധിപ്പിക്കുന്നതിലും കമ്പനി നിക്ഷേപം തുടരുകയാണെന്ന് ഹോട്ട്‌പാക്ക് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീൻ പി.ബി. പറഞ്ഞു.

ജോലിസ്ഥലത്തെ ആരോഗ്യവും സുരക്ഷയും ജീവനക്കാരുടെ വികസനവും ഉൾപ്പെടെയുള്ള മേഖലകളിലെ ഹോട്ട്‌പാക്കിന്റെ പ്രവർത്തനങ്ങളും റിപ്പോർട്ട് എടുത്തുകാണിക്കുന്നു. 33-ലധികം രാജ്യക്കാരായ 4,500-ലധികം ജീവനക്കാരുള്ള കമ്പനിയിൽ 2025ൽ ജോലിസ്ഥലത്ത് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജീവനക്കാർക്ക് വർഷത്തിൽ ശരാശരി 78 മണിക്കൂർ പരിശീലനം ലഭിച്ചു. വൈവിധ്യം, തുല്യ അവസരങ്ങൾ, ജീവനക്കാരുടെ ക്ഷേമം, തൊഴിൽ വികസനം എന്നിവ കേന്ദ്രീകരിച്ചുള്ള പരിപാടികളും ഞങ്ങൾ തുടരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

അന്താരാഷ്ട റിപ്പോർട്ടിങ് മാനദണ്ഡങ്ങൾക്കനുസൃതമായി തയ്യാറാക്കിയ സുസ്ഥിരതാ റിപ്പോർട്ട് 2025, ഉൽപ്പന്ന നവീകരണം, വിഭവ കാര്യക്ഷമത, മികച്ച സംഭരണം, ജോലിസ്ഥലത്തെ രീതികൾ, കോർപ്പറേറ്റ് ഭരണസംവിധാനം, സാമൂഹിക ഇടപെടൽ തുടങ്ങിയ മേഖലകളിലെ ഹോട്ട്‌പാക്കിന്റെ പ്രവർത്തനങ്ങളും പദ്ധതികളും വിശദീകരിക്കുന്നുവെന്ന് ഹോട്ട്‌പാക്ക് ഗ്രൂപ്പ് ചീഫ് ടെക്‌നോളജി ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു. 

റീസൈക്കിൾ ചെയ്ത വസ്തുക്കൾ, സസ്യാധിഷ്ഠിത പാക്കേജിംഗ്, ജൈവവിഘടനക്ഷമമായ പ്ലാസ്റ്റിക്കുകൾ, സർക്കുലർ പാക്കേജിംഗ് ഡിസൈൻ തുടങ്ങിയവ ഉപയോഗിച്ച് സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങളുടെ ശ്രേണി ഹോട്ട്‌പാക്ക് വിപുലീകരിച്ചു. ഇത് കാർബൺ ഡയോക്‌സൈഡ് (CO₂) പുറന്തള്ളൽ 30 മുതൽ 40 ശതമാനം വരെ കുറയ്ക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു. പരിസ്ഥിതിക്ക് കൂടുതൽ അനുകൂലമായ പാക്കേജിംഗ് ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി പ്രത്യേക പ്ലാറ്റ്‌ഫോമായ ‘ഇക്കോ സ്റ്റോർ’ കമ്പനിയും വികസിപ്പിച്ചിട്ടുണ്ട്അ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 
പ്രവർത്തനങ്ങൾക്കപ്പുറം സാമൂഹിക ക്ഷേമത്തിനായുള്ള വിവിധ പദ്ധതികളും ഹോട്ട്‌പാക്ക് 2025ൽ തുടർന്നു. റമദാൻ കാലയളവിൽ സംഘടിപ്പിച്ച വിവിധ പരിപാടികളിൽ 200-ലധികം സന്നദ്ധപ്രവർത്തകർ പങ്കെടുത്തു. 12-ൽ അധികം മറ്റു സംഘടനകളുമായി സഹകരിച്ച് 60,000 ഇഫ്താർ ഭക്ഷണപ്പൊതികളും ഒരു ലക്ഷത്തിലധികം ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. പുറംജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ക്ഷേമം, ആരോഗ്യം, ക്ഷേമപരിപാലനം, കണ്ടൽക്കാടുകളുടെ പുനഃസ്ഥാപനം, സമൂഹ ഇടപെടൽ, പരിസ്ഥിതി അവബോധം തുടങ്ങിയ മേഖലകളിലും കമ്പനി വിവിധ പദ്ധതികൾ നടപ്പാക്കി.

സുസ്ഥിരത, പാക്കേജിംഗ് നവീകരണം, നേതൃത്വം, ബിസിനസ് പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലായി 2025ൽ ഹോട്ട്‌പാക്കിന് 10 ബാഹ്യ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചു. ദീർഘകാല മൂല്യം സൃഷ്ടിക്കുന്നതിനൊപ്പം സുതാര്യത, ഉത്തരവാദിത്തബോധം, ഉത്തരവാദിത്തപരമായ വളർച്ച എന്നിവ ശക്തിപ്പെടുത്താനുള്ള കമ്പനിയുടെ വിപുലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നേട്ടങ്ങളെല്ലാം ഏറ്റവും പുതിയ സുസ്ഥിരതാ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

25 നിർമാണ കേന്ദ്രങ്ങളും 17 രാജ്യങ്ങളിലെ സാന്നിധ്യവും 4,000-ലധികം ഉൽപ്പന്നങ്ങളുടെ ശ്രേണിയും 100-ലധികം രാജ്യങ്ങളിലായി ഉപഭോക്താക്കളുമുള്ള ഹോട്ട്‌പാക്ക്, ഉത്തരവാദിത്തപരമായ നിർമാണവും നവീകരണവും ഭാവിയിലെ വളർച്ചയുടെ പ്രധാന ഘടകങ്ങളാക്കി മുന്നേറുകയാണ്.
SHARE THIS PAGE!

Related Stories

See All

കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ 40% വരെ കുറവ്, പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന നിർമാണത്തിൽ 96% റെക്കോർഡുമായി ഹോട്ട്‌പാക്ക്

ദുബായ്,: കാർബൺ ഡയോക്‌സൈഡ് പുറന്തള്ളലിൽ 30 മുതൽ 40 % വരെ കുറവ് വരുത്തി, ഉൽപ്പന്ന ...

News |22.Sep.2026

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026


Latest Update

കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ 40% വരെ കുറവ്, പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന നിർമാണത്തിൽ 96% റെക്കോർഡുമായി ഹോട്ട്‌പാക്ക്

ദുബായ്,: കാർബൺ ഡയോക്‌സൈഡ് പുറന്തള്ളലിൽ 30 മുതൽ 40 % വരെ കുറവ് വരുത്തി, ഉൽപ്പന്ന ...

News |22.Sep.2026

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

Photo Shoot

See All

Photos