അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് മാറ്റിവെച്ചു.

Written By
Posted Aug 02, 2022|513

News
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് മാറ്റിവെച്ചു. അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നാളെ (ആഗസ്റ്റ് 3 ബുധനാഴ്ച) തിരുവനന്തപുരം നിശാഗന്ധിയിൽ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

മെയ് 27 ന് ആണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.  'ജോജി' എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ദിലീഷ് പോത്തന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. ഇത്തവണ രണ്ടുപേരാണ് മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയത്. ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടൻമാരായി തിരഞ്ഞെടുക്കപ്പെട്ടു. ആര്‍ക്കറിയാം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ജോജു ജോര്‍ജ് 'നായാട്ട്', 'ഫ്രീഡം നൈറ്റ്' എന്നീ സിനിമകളിലെ അഭിനയത്തിനും മികച്ച നടനായി. ഭൂതകാലം' എന്ന സിനിമയിലെ അഭിനയത്തിന്  രേവതിമികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി .

മികച്ച ചിത്രമായി ആവാസവ്യൂഹം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ജനപ്രിയ  ചിത്രമായി ഹൃദയം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗാനരചനയ്‍ക്കുള്ള അവാര്‍ഡ് ബി കെ ഹരിനാരായണന് ലഭിച്ചു. മിന്നല്‍ മുരളി എന്ന സിനിമയിലെ ഗാനത്തിന് പ്രദീപ്  മികച്ച ഗായകനുള്ള അവാർഡ് നേടി. 'കാണെക്കാണെ' എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായികയായി സിത്താര കൃഷ്‍ണകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. വസ്‍ത്രാലങ്കാരത്തിനുള്ള പുരസ്കാരം മിന്നല്‍ മുരളി എന്ന ചിത്രത്തിന്മെല്‍വി ജെയ്‍ക്ക് സ്വന്തമാക്കി. 

മികച്ച ജനപ്രിയ ചിത്രമായി ഹൃദയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‍ത 'ഹൃദയം' തിരഞ്ഞെടുക്കപ്പെട്ടു. മിന്നല്‍ മുരളി എന്ന ചിത്രത്തിലെ വിഷ്വല്‍ എഫക്റ്റ്‍സിന് ആൻഡ്രൂസ് അവാര്‍ഡിന് അര്‍ഹനായി.'ഫ്രീഡം ഫൈറ്റ്' എന്ന സിനിമയ്‍ക്ക് ജിയോ ബേബിക്ക് പ്രത്യേക പരാമര്‍ശം. മികച്ച ചമയത്തിനുള്ള അവാര്‍ഡ് പട്ടണം റഷീദിന്. ഫോക്കസ്‍ സിനിമാ പഠനങ്ങള്‍- ഷീബ എം കുര്യൻ.  മികച്ച ചലച്ചത്ര ഗ്രന്ഥം നഷ്‍ട സ്വപ്‍നങ്ങള്‍ (ആര്‍ ഗോപാലകൃഷ്‍ണൻ) എന്ന ഗ്രന്ഥത്തിന്.

പരിചയ സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഇത്തവണത്തെ പ്രത്യേകത.  ഇക്കുറി ജൂറിക്ക് മുന്നിലെത്തിയത് 142 ചിത്രങ്ങളാണ്. ചുരുക്ക പട്ടികയിൽ 29 സിനിമകൾ എത്തി. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്‍തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. രണ്ടുസിനിമകൾ ജൂറി വീണ്ടും വിളിച്ചു കണ്ടു. 
SHARE THIS PAGE!

Related Stories

See All

കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ 40% വരെ കുറവ്, പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന നിർമാണത്തിൽ 96% റെക്കോർഡുമായി ഹോട്ട്‌പാക്ക്

ദുബായ്,: കാർബൺ ഡയോക്‌സൈഡ് പുറന്തള്ളലിൽ 30 മുതൽ 40 % വരെ കുറവ് വരുത്തി, ഉൽപ്പന്ന ...

News |22.Sep.2026

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

Latest Update

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

Photo Shoot

See All

Photos