52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.
പരിചയ സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഇത്തവണത്തെ പ്രത്യേകത.
പോയവർഷം 80ഓളം സിനിമകളാണ് പരിഗണിക്കപ്പെട്ടതെങ്കിൽ ഇക്കുറി ജൂറിക്ക് മുന്നിലെത്തിയത് 142 ചിത്രങ്ങളാണ്.
ചുരുക്ക പട്ടികയിൽ 29 സിനിമകൾ എത്തി. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്‍തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. രണ്ടുസിനിമകൾ ജൂറി വീണ്ടും വിളിച്ചു കണ്ടു.
മികച്ച ചിത്രം -ആവാസവ്യൂഹം
മികച്ച നടൻ - ജോജു ജോർജ് ( നായാട്ട്, മധുരം ),ബിജു മേനോൻ (ആർക്കറിയാം )
മികച്ച സ്വഭാവ നടി - ഉണ്ണിമായ പ്രസാദ് ( ജോജി )
മികച്ച നടി - രേവതി (ഭൂതകാലം )
മികച്ച സംവിധായകൻ - ദിലീഷ് പോത്തൻ (ജോജി)
ജനപ്രിയ ചിത്രം _ ഹൃദയം
മികച്ച ചലച്ചിത്ര ഗ്രന്ഥം - ചമയം - പട്ടണം റഷീദ്
പ്രത്യേക ജൂറി പരാമർശം - ജിയോ ബേബി - ഫ്രീഡം ഫൈറ്റ്