ഷാർജ : കണ്ണൂരിലെ പ്രമുഖ അഭിഭാഷകനും, എഴുത്തുകാരനുമായ അഡ്വ : ഹംസക്കുട്ടി ഇ. പി യുടെ ഏഴാമത് നോവൽ, പ്രമുഖ യുഎഇ അഭിഭാഷകൻ അബ്ദുൽ കരീം ബിൻ ഈദ്, യുഎഇയിലെ മുതിർന്ന നിയമ ഉപദേഷ്ടാവ്, അഡ്വ : ബക്കർ അലിക്ക് നൽകി പ്രകാശനം ചെയ്തു, പ്രമുഖ നിയമ വിദഗ്ധനും, സിനിമാനിർമ്മാതാവുമായ ഹാഷിക്ക് തൈക്കണ്ടി നോവൽ പരിചയപ്പെടുത്തി, ദൈവത്തിന്റെ തുലാസിൽ നന്മയും തിന്മയും കണ്ണു തുറന്നു കണ്ടു വിധി നടപ്പാക്കുമ്പോൾ, കാണാതെ മുഴുവനും കേൾക്കാതെ മനോധർമ്മം അനുസരിച്ച് വിധി പുറപ്പെടുവിക്കുന്ന വർത്തമാനകാലത്ത് അഭിഭാഷകരുടെ സത്യസന്ധമായ തുറന്നുപറച്ചിൽ നീതി നിർവഹണത്തിന് ഉപകാരപ്രദമാകും എന്നും,നിയമപരിജ്ഞാനം ജനങ്ങളിൽ എത്തിക്കുന്ന രീതിയിൽ അഭിഭാഷക സമൂഹം ഇടപെടണമെന്നും നോവൽ പ്രകാശനം ചെയ്തുകൊണ്ട് ഇമറാത്തി അഭിഭാഷകൻ അബ്ദുൽ കരീം ബിൻ ഈദ് അഭിപ്രായപ്പെട്ടു, പത്രപ്രവർത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസ്, ഓൾ കേരള കോളേജ് അലുമിനിഫോറം ജനറൽ സെക്രട്ടറി ,വി. സ്. ബിജുകുമാർ, കണ്ണൂർ ജില്ല പ്രവാസി കൂട്ടായ്മയായ വൈക്കിന്റെ പ്രസിഡണ്ട് മുരളി എം.പി, ഇൻകാസ് ദുബായ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ, കേരള പോലീസിലെ പ്രമുഖ ഉദ്യോഗസ്ഥനായിരുന്ന മുൻ കണ്ണൂർ എസ് പി സദാനന്ദൻ, മുൻ വൈക്ക് ജനറൽ സെക്രട്ടറിയും, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഓവർസീസ് വിങ് കൺവീനറുമായ, ടി. പി സുധീഷ്, അഡ്വ.സന്തോഷ്, അഡ്വ: അഷ്റഫ് അടക്കമുള്ള ഹംസക്കുട്ടിയുടെ ജൂനിയർ അഭിഭാഷകരും ചടങ്ങിൽ പങ്കെടുത്തു