വിക്രമിന്റെ വിജയത്തിന് പിന്നാലെ സൂര്യയ്ക്ക് റോളെക്സ് വാച്ച് സമ്മാനമായി നൽകി കമൽഹാസൻ.
ചിത്രത്തിൽ റോളെക്സ് എന്ന മാസ് വില്ലനായാണ് സൂര്യ എത്തിയത്. വെറും അഞ്ച് മിനിറ്റ് മാത്രമേ സൂര്യക്ക് റോൾ ഉള്ളുവെങ്കിലും തിയേറ്ററുകളിൽ പ്രേക്ഷകരെ ആവേശം നിറയ്ക്കുന്നതായിരുന്നു ആ സീൻ.
വിപണിയിൽ 28 ലക്ഷം വില വരുന്ന വാച്ചാണ് കമൽ സൂര്യയ്ക്ക് സമ്മാനമായി നൽകിയിരിക്കുന്നത്. വിക്രമിന്റെ തിയറ്റർ റണ്ണിൽ കമൽ ഹാസൻ സന്തുഷ്ടനാണ്.
കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ എന്നിവർ ഒന്നിച്ച ബിഗ് ബജറ്റ് ചിത്രം ‘വിക്രം’ സംവിധാനം ചെയ്തിരിക്കുന്നത് ലോകേഷ് കനകരാജ് ആണ്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
വിക്രം റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച തികയുന്നതിനും മുന്‍പ് 225 കോടിയാണ് ചിത്രം നേടിയത്.