മലബാറിന്റെ തനതു സംസ്ക്കാരമായ കാളപ്പൂട്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'കാളച്ചേകോന്‍' മെയ് 27-ന് തിയ്യേറ്ററിലെത്തുന്നു. കെ. എസ്. ഹരിഹരന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനാവുന്നു. ആരാധ്യ സായ് ആണ് നായികയായി എത്തുന്നത്.
ദേവന്, മണികണ്ഠന് ആചാരി, സുധീര്‍ കരമന, നിര്‍മ്മല്‍ പാലാഴി, ശിവജി ഗുരുവായൂര്‍, ഭീമന് രഘു, പ്രദീപ് ബാലന്,സി ടി കബീര്‍, പ്രമോദ് കുഞ്ഞിമംഗലം, സുനില്‍ പത്തായിക്കര, അഭിലാഷ്, ദേവദാസ് പല്ലശ്ശന, പ്രേമന്, ഗീതാ വിജയന്, ദീപ പ്രമോദ്, ശിവാനി, സൂര്യ ശിവജി, ചിത്ര, സബിത, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.