ദുബായിയുടെ ആകാശത്ത് കടുവ . ഡ്രോണ്‍ പ്രദര്‍ശനം വൈറല്‍

Written By
Posted Jul 01, 2022|733

News
പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. തുടര്‍ച്ചയായി റിലീസ് മാറ്റിവെയ്‌ക്കേണ്ടി വന്നെങ്കിലും വലിയ രീതിയിലുള്ള പ്രൊമോഷനാണ് പൃഥ്വിരാജ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി ദുബായില്‍ കഴിഞ്ഞ ദിവസം നടത്തിയ ഡ്രോണ്‍ പ്രദര്‍ശനം വൈറലായിരിക്കുകയാണ്. 

ഡ്രോണുകള്‍ ഉപയോഗിച്ച് സിനിമയുടെ പേരും പൃഥ്വിരാജിന്റെ രേഖാ ചിത്രവുമൊക്കെ ആകാശത്ത് തെളിയിക്കുകയായിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയുടെ പ്രൊമോഷന്‍ ഈ രീതിയില്‍ നടത്തുന്നത്. സിനിമയുടെ പേരും രൂപവും തെളിഞ്ഞതിനേക്കാള്‍ ഉപരിയായി മലയാളം അക്ഷരങ്ങള്‍ തെളിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് പൃഥ്വിരാജ് പ്രതികരിച്ചു. ഡ്രോണ്‍ പ്രദര്‍ശനത്തിന്റെ വീഡിയോ പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. 

ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് കടുവയെന്ന് ടീസറും ട്രെയിലറുമെല്ലാം വ്യക്തമാക്കി കഴിഞ്ഞു. കട്ടക്കലിപ്പിലുള്ള കടുവാക്കുന്നേല്‍ കുറുവച്ചന്റെ മീശപിരിക്കലും ആക്ഷന്‍ രംഗങ്ങളുമായെത്തുന്ന ചിത്രം പാന്‍ ഇന്ത്യ റിലീസാണ് ലക്ഷ്യമിടുന്നത്. 'കടുവ' അഞ്ച് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തും. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. കടുവ'യില്‍ വില്ലനായി വിവേക് ഒബ്റോയും എത്തുന്നുണ്ട്. ജയിംസ് ഏലിയാസ് മാഞ്ഞിലേടത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് കടുവയില്‍ വിവേക് എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും വിവേക് വില്ലന്‍ കഥാപാത്രമായി എത്തിയിരുന്നു. 
SHARE THIS PAGE!

Related Stories

See All

ദുബായിൽ ത്രിദിന 'പ്രിവേ' അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

ദുബായ്: 800-ലേറെ അപൂർവവും സവിശേഷവുമായ സ്വർണാഭരണങ്ങളുടെ കലവറയുമായി തനിഷ്ക് ...

News |24.Oct.2026

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

Latest Update

ഡബ്ലിയു.എം.സി. (യു. എ. ക്യു ) 'ഓണവസന്തം 2026' ആഘോഷിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ...

News |20.Oct.2026

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

Photo Shoot

See All

Photos