പൃഥ്വിരാജും സുരാജും മത്സരിച്ച് അഭിനയിച്ച ജനഗണമന രാജമൗലിയുടെ ആര്‍ആര്‍ആറിനെ മറികടന്നാണ് ഒന്നാമത് എത്തിയത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഞങ്ങള്‍ ഒരു ഇന്ത്യന്‍ സിനിമ വാഗ്ദാനം ചെയ്യുന്നു എന്ന കുറിപ്പോടെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജും ട്വിറ്ററില്‍ ഇത് പങ്കുവെച്ചിട്ടുണ്ട്. ആര്‍ആര്‍ആര്‍, ജേഴ്‌സി സിനിമകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉള്ളത്.
രാജ്യത്തെ ആനുകാലിക, രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ച ജനഗണമനയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ജൂണ്‍ 2നാണ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.