ഒടിടി റിലീസുകൾക്ക് സമയപരിധി നീട്ടണമെന്ന് തിയേറ്ററുടമകള്‍

Written By
Posted Jul 26, 2022|457

News
തീയേറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ ഒടിടിയ്ക്ക് നല്‍കുന്നതിൽ സമയപരിധി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി തീയേറ്റര്‍ ഉടമകള്‍. തിയറ്റര്‍ റിലീസ് കഴിഞ്ഞ് 56 ദിവസം പൂര്‍ത്തിയായ ശേഷമെ ചിത്രം ഒടിടി റിലീസ് ചെയ്യാവൂ എന്നാണ് തീയറ്റര്‍ ഉടമകളുടെ ആവശ്യം. ഇത് സംബന്ധിച്ച്  തീയേറ്റര്‍ ഉടമകള്‍ ഫിലിം ചേംബറിന് കത്തുനല്‍കും

 തീയേറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ 42 ദിവസങ്ങള്‍ക്ക് ശേഷം ഒടിടിക്ക് നല്‍കുന്ന രീതി അവസാനിപ്പിക്കണം. ഈ രീതി ഓണം വരെയേ അനുവദിക്കാനാകൂ എന്ന് തിയറ്റര്‍ ഉടമകള്‍ പറഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കുന്ന രീതി ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായി ഒടിടിയില്‍ എത്തുന്നു. ഇത് തീയറ്റര്‍ ഉടമകള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കെജിഎഫ്, വിക്രം തുടങ്ങി മികച്ച തീയറ്റര്‍ അനുഭവം നല്‍കുന്ന സിനിമകള്‍ക്ക് മാത്രമാണ് ആളുകള്‍ തീയറ്ററില്‍ വരുന്നത്. ഇങ്ങനെപോയാല്‍ തീയറ്ററുകള്‍ അടച്ചു പൂട്ടേണ്ടി വരുമെന്നും ഉടമകള്‍ പറയുന്നു.

ഫിലിം ചേമ്പറും ഇതേ ആവശ്യം സിനിമാസംഘടനകളുടെ സര്‍വ്വകക്ഷിയോഗത്തില്‍ ഉന്നയിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. മലയാളത്തില്‍ സമീപകാലത്ത് തിയേറ്ററില്‍ റിലീസ് ചെയ്ത ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. ഇത് തിയേറ്ററുടമകളെയും നിര്‍മാതാക്കളെയും വിതരണക്കാരെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
SHARE THIS PAGE!

Related Stories

See All

ദുബായിൽ ത്രിദിന 'പ്രിവേ' അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

ദുബായ്: 800-ലേറെ അപൂർവവും സവിശേഷവുമായ സ്വർണാഭരണങ്ങളുടെ കലവറയുമായി തനിഷ്ക് ...

News |23.Oct.2026

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

Latest Update

ഡബ്ലിയു.എം.സി. (യു. എ. ക്യു ) 'ഓണവസന്തം 2026' ആഘോഷിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ...

News |20.Oct.2026

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

Photo Shoot

See All

Photos