അവര്‍ക്ക് ആവശ്യമുള്ളത് മാത്രം അവര്‍ കാണുന്നു: വിവാദമാക്കുന്നതിനെതിരെ ദുര്‍ഗ കൃഷ്ണ

Written By
Posted Jul 30, 2022|501

News
കഴിഞ്ഞ കുറേ കാലമായി സമൂഹ മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്ന താരമാണ് ദുര്‍ഗ കൃഷ്ണ. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിനെതിരെയാണ് ദുര്‍ഗയ്‌ക്കെതിരെ പലപ്പോഴും വിമര്‍ശനങ്ങള്‍ ശക്തമാകാറുള്ളത്. വിവാഹിതയായിട്ടും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിന് ദുര്‍ഗയുടെ ഭര്‍ത്താവിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. 

'ഉടല്‍' എന്ന ദുര്‍ഗയുടെ ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ചിത്രത്തിലെ ചുംബന രംഗങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഏറെ കഷ്ടപ്പെട്ട് ചെയ്ത ഉടല്‍ സിനിമയില്‍ തന്റെ ചില സീനുകള്‍ മാത്രം ചര്‍ച്ചയായത് അതിശയിപ്പിച്ചെന്നാണ് ദുര്‍ഗ പറയുന്നത്. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുര്‍ഗയുടെ പ്രതികരണം. 

ഉടല്‍ എന്ന ചിത്രത്തില്‍ ചെയ്യുന്നതൊന്നും ദുര്‍ഗയല്ലെന്നും അതെല്ലാം ഷൈനി എന്ന കഥാപാത്രമാണെന്നും താരം പറഞ്ഞു. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു മുത്തശ്ശിയോട് ക്രൂരത കാണിക്കാന്‍ ദുര്‍ഗയ്ക്ക് കഴിയില്ല. അത് പോലെ തന്നെ ഉമ്മ വെച്ചതും കെട്ടിപിടിച്ചതുമൊന്നും ദുര്‍ഗയല്ല, ഷൈനിയാണെന്നും ദുര്‍ഗ പറഞ്ഞു. വളരെ കഷ്ടപ്പെട്ട് ചെയ്ത ഫൈറ്റ് സീനുകളെ കുറിച്ചൊന്നും എവിടെയും ആരും പറഞ്ഞു കേട്ടിട്ടില്ലെന്നും താരം വ്യക്തമാക്കി. 

'ഫൈറ്റോ മറ്റ് വൈകാരിക രംഗങ്ങളോ ആരും എടുത്ത് പറഞ്ഞില്ല. സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നത് ഉടലിലെ രണ്ട് ഇന്റിമേറ്റ് രംഗങ്ങള്‍ മാത്രമാണ്. അത് മാത്രമാണ് അവര്‍ കാണുന്നുള്ളൂ. കാരണം അവര്‍ക്ക് വേണ്ടത് മാത്രമാണ് അവര്‍ കാണുന്നത്.' ദുര്‍ഗ കൃഷ്ണ പറഞ്ഞു.

യഥാര്‍ത്ഥ ജീവിത്തിലെ ദുര്‍ഗയെയും ഷൈനി എന്ന കഥാപാത്രത്തെയും ആരും വേര്‍തിരിച്ചു കാണുന്നില്ലെന്നും വിവാദ രംഗങ്ങളില്‍ ഒപ്പം പുരുഷ കഥാപാത്രവും അഭിനയിച്ചിട്ടുണ്ടെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ദുര്‍ഗ വ്യക്തമാക്കി. ദുര്‍ഗയുടെ റിലീസിനൊരുങ്ങുന്ന 'കുടുക്ക് 2025' എന്ന ചിത്രത്തിലും ലിപ് ലോക്ക് രംഗങ്ങളുണ്ട്. ഇവയും അടുത്തിടെ വലിയ വിവാദമായിരുന്നു.

മനുഷ്യന്റെ സ്വകാര്യത പ്രമേയമാക്കുന്ന ചിത്രം 2025ലെ കഥയാണ് പറയുന്നത്. 'അള്ള് രാമേന്ദ്രന്' ശേഷം സംവിധായകന്‍ ബിലഹരി ഒരുക്കുന്ന ചിത്രമാണിത്. ഷൈന്‍ ടോം ചാക്കോയും സ്വാസികയുമാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നവംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങളോടെ തിരഞ്ഞെടുത്ത സ്വകാര്യ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.
SHARE THIS PAGE!

Related Stories

See All

കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ 40% വരെ കുറവ്, പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന നിർമാണത്തിൽ 96% റെക്കോർഡുമായി ഹോട്ട്‌പാക്ക്

ദുബായ്,: കാർബൺ ഡയോക്‌സൈഡ് പുറന്തള്ളലിൽ 30 മുതൽ 40 % വരെ കുറവ് വരുത്തി, ഉൽപ്പന്ന ...

News |22.Sep.2026

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

Latest Update

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

Photo Shoot

See All

Photos